ജോർദാൻ കിരീടാവകാശി ഹുസൈൻ രാജകുമാരന്റെ വധുവായി സൗദിയിൽ നിന്നുള്ള രജ്‌വ

അമ്മാൻ : ജോർദാൻ കിരീടാവകാശി ഹുസൈൻ രാജകുമാരനും (28) സൗദി ആർക്കിടെക്ട് രജ്‌വ അൽസെയ്ഫും (29) വിവാഹിതരായി. ഇന്നലെ നടന്ന വിവാഹച്ചടങ്ങിൽ യുഎസ് പ്രഥമ വനിത ജിൽ ബൈഡൻ, ബ്രിട്ടനിലെ വില്യം രാജകുമാരൻ, ഭാര്യ കെയ്റ്റ് എന്നിവർ അടക്കം വിദേശരാഷ്ട്ര പ്രതിനിധികളുടെ വൻനിര പങ്കെടുത്തു. വിവാഹച്ചടങ്ങും ആഘോഷപരിപാടികളും രാജ്യമെങ്ങും വലിയ സ്ക്രീനുകളിൽ തൽസമയം സംപ്രേഷണം ചെയ്തു.

രജ്‌വയുടെ മാതാവ് സൗദി ഭരണാധികാരിയായ സൽമാൻ രാജാവിന്റെ കുടുംബാംഗമാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ റിയാദിലായിരുന്നു വിവാഹനിശ്ചയം. ഈ വിവാഹത്തോടെ സൗദിയും ജോർദാനും തമ്മിൽ പുതിയ ബന്ധത്തിനും തുടക്കമാകും.

© 2023 Live Kerala News. All Rights Reserved.