വാണിജ്യ പാചക വാതക വില കുറച്ചു, സിലിണ്ടറിന് 83 രൂപ കുറവ്

വാണിജ്യ പാചക വാതകത്തിന്റെ വില കുറഞ്ഞു. വാണിജ്യ സിലിണ്ടറിന് 83 രൂപയാണ് കുറച്ചത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇനി 1812 രൂപ നല്‍കിയാല്‍ മതി. നേരത്തെ 1895 രൂപ ആയിരുന്നു. വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയത് ഹോട്ടല്‍, റെസ്റ്റോന്റ് മേഖലയ്ക്ക് ആശ്വസമാണ്.

മാസാരംഭ ദിവസം പെട്രോളിയം കമ്പനികള്‍ നിരക്കുകളില്‍ മാറ്റം വരുത്താറുണ്ട്. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. ആഗോള വിപണിയിലെ എണ്ണയുടെ വിലയിടിവാണ് എല്‍പിജി വിലയില്‍ പ്രതിഫലിക്കുന്നത്. 2 ദിവസത്തിനിടെ ആഗോള വിപണിയില്‍ 6 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്.

© 2024 Live Kerala News. All Rights Reserved.