മധ്യപ്രദേശിൽ സൗജന്യവൈദ്യുതി അടക്കം 5 വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് കോൺഗ്രസ്

ന്യൂഡൽഹി ∙ ഈ വർഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിൽ സൗജന്യവൈദ്യുതി അടക്കം 5 വാഗ്ദാനങ്ങൾ കോൺഗ്രസ് പ്രഖ്യാപിച്ചു. 500 രൂപയ്ക്കു പാചകവാതക സിലിണ്ടർ, എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1500 രൂപ, 100 യൂണിറ്റ് വരെ സൗജന്യവൈദ്യുതി; 200 വരെ പകുതിവില, കാർഷിക വായ്പ എഴുതിത്തള്ളൽ, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കൽ എന്നിവയാണ് വാഗ്ദാനങ്ങൾ.

കർണാടകയിൽ പ്രയോഗിച്ച വിജയഫോർമുല ആണിത്. ജൂൺ 12നു ജബൽപുരിൽ റോഡ് ഷോയിലൂടെ പ്രചാരണത്തിനു പ്രിയങ്ക തുടക്കമിടുമെന്നാണു വിവരം. ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്കു കൂറുമാറിയതോടെ സംസ്ഥാനത്തു പാർട്ടിയിൽ ചേരിപ്പോരില്ല; പാർട്ടി കമൽനാഥിന്റെ പൂർണ നിയന്ത്രണത്തിലാണ്. ഭാരത് ജോഡോയാത്ര കടന്നുപോയ സംസ്ഥാനമെന്ന നിലയിൽ താഴേത്തട്ടിലെ സംഘടനാസംവിധാനം സജീവമാണെന്നാണു വിലയിരുത്തൽ.

© 2023 Live Kerala News. All Rights Reserved.