പിന്നോക്ക വിഭാഗത്തെ അധിക്ഷേപിച്ച സംഭവം: പട്ന കോടതിയിൽ രാഹുൽ ഗാന്ധി ഇന്ന് നേരിട്ട് ഹാജരാകില്ല

പിന്നോക്ക സമുദായത്തെ അപകീർത്തിപ്പെടുത്തിയ കേസിൽ രാഹുൽ ഗാന്ധി ഇന്ന് പട്ന കോടതിയിൽ നേരിട്ട് ഹാജരാകില്ല. പകരം രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാകുന്നതാണ്. ബീഹാർ ഉപമുഖ്യമന്ത്രിയും, രാജ്യസഭാ അംഗവുമായ സുശീൽ മോദിയാണ് രാഹുൽ ഗാന്ധിക്കെതിരെ കേസ് നൽകിയിരിക്കുന്നത്. മോദി പരാമർശത്തിന്റെ പേരിൽ എംപി- എംഎൽഎമാരുടെ പ്രത്യേക കോടതിയാണ് രാഹുലിന് ഹാജരാകാൻ നോട്ടീസ് അയച്ചത്.

മോദി പരാമർശത്തെ തുടർന്ന് സൂറത്ത് കോടതി രാഹുലിനെ ഇതിനോടകം ശിക്ഷിച്ചിട്ടുണ്ട്. ഒരു കുറ്റത്തിന് പല ശിക്ഷ വിധിക്കാൻ കഴിയില്ല. അതിനാൽ, പട്ന കോടതിയിൽ നൽകിയ ഹർജി നിലനിൽക്കെല്ലെന്നാണ് വിലയിരുത്തൽ. 2019-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കർണാടകയിലെ കോലാറിൽ നടന്ന റാലിയിലാണ് മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ രാഹുൽ ഗാന്ധി പ്രസംഗം നടത്തിയത്.

© 2023 Live Kerala News. All Rights Reserved.