Special Report: പിതാവിന്റെ വാക്കിന് പുല്ലുവിലയിട്ട് ഹ്യൂഗോ ഷാവേസിന്റെ മകള്‍.. മരിയ ഗബ്രീലിയ ഇനി വെനിസ്വലേയിലെ ഏറ്റവും സമ്പന്നയായ വനിത

വെനിസ്വലെ: മുന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ മകളെ രാജ്യത്തെ ഏറ്റവും ദനികയായ വനിതയായി തിരെഞ്ഞെടുത്തു. ഷാവേസിന്റെ നാലു മക്കളില്‍ രണ്ടാമത്തെ മരിയ ഗബ്രീലയെയാണ് സമ്പന്നയായി തിരെഞ്ഞുടത്തത്. ഇരുപത്തിയേഴായിരം കോടി(4.2 ബില്ല്യണ്‍ ഡോളര്‍) രൂപയാണ് മരിയയുടെ ഇപ്പോള്‍ കണക്കാക്കിയിട്ടുള്ള ആസ്ഥി.. ഡിയാറിയോ ലാസ് അമേരിക്കാസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നേരത്തെ 3.6 ബില്ല്യണ്‍ ഡോളര്‍ ആസ്ഥിയുള്ളമൊഗുള്‍ ഗുസ്റ്റാവോ സിസിനേരോസായിരുന്ന രാജ്യത്തെ ധനിക. മിയാമി ആസ്ഥാനമായ ദിനപത്രമാണ് ആദ്യമായി ഈ വാര്‍ത്ത പുറത്ത് വിട്ടതെങ്കിലും, ഷാവേസിന്റെ ആസ്തി സംബന്ധിച്ച് തെളിവ് നല്‍കിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ടര്‍ മരിയ സഫ്‌റേജ് സാലസാര്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ നിന്ന് ഷാവേസ് പുത്രി പിന്‍വലിച്ച ദശലക്ഷക്കണക്കിന് രൂപയുടെ ബാങ്ക് അക്കൗണ്ട് രസീത് തെളിവായി പ്രസിദ്ധീകരിച്ചു.

എപ്പോളാണോ ഞാന്‍ സമ്പന്നന്‍ ആകുന്നത് അന്ന മുതല്‍ താനൊരു മടിയനുമായിരിക്കുമെന്ന് ഹ്യൂഗോ ഷാവേസ് ഒരിക്കല്‍ സമ്പന്നരായ വ്യക്തികളെ അപലപിച്ച പറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.