എസ്.എഫ്.ഐ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.. വിദ്യാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റ് മതില്‍ ചാടിക്കടന്നു. പോലീസ് ജലപീരങ്ഖി പ്രയോഗിച്ചു.

തിരുവനന്തപുരം: സര്‍ക്കാര്‍ കോളേജുകളിലെ സ്‌പോട്ട് അലോട്ടമെന്റ് വിദ്യാഭ്യാസ വകുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് എസ്.എഫ്.ഐ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. പോലീസ് സ്ഥാപിച്ച ബാരിക്കേട് മറികടന്ന 3 വിദ്യാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിനുള്ളില ക്കേ് ചാടി കടന്നു. ഇവരെ സുരക്ഷ സേന അറസ്റ്റ് ചെയ്തു. ബാരിക്കേട് തളളിമാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് സെക്രട്ടറേയേറ്റിന് മുന്നിലെ റോഡ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. വി ശിവന്‍കുട്ടി എം.എല്‍.എ സ്ഥലത്തെത്തി പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ മതില്‍ ചാടിക്കടന്ന പ്രവര്‍ത്തകരെ വിട്ടയക്കുമെന്ന് പോലീസ് ഉറപ്പ് നല്‍കി.

© 2024 Live Kerala News. All Rights Reserved.