പി.ആര്‍ ഗോപീനാഥ്,
കൊച്ചി: പ്രണയകുരുക്കില്‍പ്പെടുത്തി ഹിന്ദു പെണ്‍കുട്ടികളെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന ലൗ ജിഹാദിന്റെ ഇരകള്‍ കേരളത്തില്‍ വര്‍ദ്ധിക്കുന്നതായി ഹിന്ദു ഹെല്‍പ്പ് ലൈനിന്റെ റിപ്പോര്‍ട്ട്
. 2014 ല്‍ സംസ്ഥാനത്ത് 402 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ഉണ്ടായതെങ്കില്‍, 2015 മെയ് 15 വരെ 171 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ലൗ ജിഹാദ് വര്‍ഗ്ഗീയ സംഘര്‍ഷത്തിലേക്കും നയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കസര്‍ഗോഡ് ജില്ലയിലെ അരയിയില്‍ അടുത്തിടെ ഇത്തരം സംഘര്‍ഷം നടന്നിരുന്നു.
32 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള എറണാകുളം ജില്ലയാണ് കണക്കില്‍ മുന്നില്‍. എറണാകുളം ജില്ലയില്‍ മട്ടാഞ്ചേരിയും ഫോര്‍ട്ട് കൊച്ചിയുമാണ് ഇവരുടെ പ്രധാന കേന്ദ്രങ്ങള്‍. കൊല്ലം, കാസര്‍ഗോഡ്, തിരുവനന്തപുരം ജില്ലകളില്‍ നിന്നുമായി ദിവസവും നിരവധി പരാതികള്‍ ലഭിക്കുന്നതായ ഹിന്ദു ഹെല്‍പ് ലൈന്‍ അധികൃതര്‍ പറയുന്നു. ഏറ്റവുമൊടുവില്‍ പ്രണയകുരുക്കില്‍പ്പെട്ട് മതംമാറ്റിയവരില്‍ പ്ലസ്സ് ടു വിദ്യാര്‍ത്ഥിനിയും ഭര്‍തൃമതിയും ഉള്‍പ്പെടുന്നു. ഇവരെ കോടതിയുടെ സഹായത്തോടെ ഹിന്ദു ഹെല്‍പ്പ ലൈന്‍ പ്രവര്‍ത്തകരാണ് തിരികെയെത്തിച്ചത്.
പ്രണയഭീകരത ഇരകളെ വലവീശിപിടിക്കാന്‍ നവമാധ്യമങ്ങളെ ഉപയോഗിക്കുന്നുവെന്നാണ് അടുത്തിടെ നടന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അടുത്തിടെ കൊല്ലപ്പെട്ട എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിനി പ്രണയകുരുക്കില്‍പെട്ടതും ഫേസ്ബുക്ക് വഴിയാണ്. ഹിന്ദുപേരുകള്‍ ഉള്ള അക്കൗണ്ടുകള്‍ വഴിയാണ് പല ബന്ധങ്ങളും ആരംഭിക്കുന്നത്. പിന്നീട് പ്രണയത്തിലേക്ക് എത്തുന്നതോടെ, വിവാഹ വാഗ്ദാനം നല്‍കി, സത്യം തുറന്നു പറയും. പിന്നീട് പെണ്‍കുട്ടി അയച്ച മെസ്സേജുകളും ഫോട്ടോകളും കാട്ടി ഭീഷണിപ്പെടുത്തിയ നിരവധി സഭവങ്ങളാണ് ഹിന്ദു ഹെല്‍പ്പ് ലൈനിന്റെ എറണാകുളം ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.