ഇസ്ലാമിക് സ്‌റ്റേറ്റിന്റെ മോഹവലയില്‍ കുടുങ്ങി നവ ദമ്പതികളും.. അമേരിക്കന്‍ സ്വദേശികളെ എഫ്.ബി.ഐ അറസ്റ്റ് ചെയ്തു..

സ്റ്റാർക്‌വില്ലെ: സിറിയയിൽ വേരുറപ്പിച്ച ഐസിസ് തീവ്രവാദ സംഘടനയിൽ ചേരാൻ പോയ അമേരിക്കൻ നവദന്പതികളെ അറസ്റ്റു ചെയ്തു. മിസിസിപ്പി സ്വദേശികളായ ജെയിലിൻ ഡെൽഷൗൻ യംഗ് (19), മുഹമ്മദ് ഒഡാ ധഖ്ലല്ല (22) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് ജാമ്യം അനുവദിക്കില്ല. സിറിയയിലേക്കുള്ള യാത്രയ്ക്കായി മിസിസിപ്പിയിലെ കൊളംബസ് വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു എഫ്.ബി.ഐ ദന്പതിമാരെ അറസ്റ്റു ചെയ്തത്. സിറിയ വഴി ഗ്രീസിലും ടർക്കിയിലുമായി മധുവിധു ആഘോഷിക്കാൻ പോവുന്നതായാണ് ഇവർ അധികാരികളെ ധരിപ്പിച്ചത്.

പിടിയിലായ ഇരുവരേയും കോടതിയിൽ ഹാജരാക്കി. തുടർന്ന് ഇവരെ ജാമ്യം നൽകാതെ കസ്റ്റഡിയിൽ പാർപ്പിക്കാൻ ജഡ്ജി നിർദ്ദേശിക്കുകയായിരുന്നു. ജൂൺ ആറിന് വിവാഹിതരായ ഇരുവരും ഐസിസ് റിക്രൂട്ട്മെന്റ് ഏജന്റുമാരുമായി ബന്ധം പുലർത്തിയിരുന്നു.

ഐസിസിന് ഭൗതിക സാഹചര്യങ്ങൾ ഒരുക്കി നൽകിയതിന് 2013 ഏപ്രിലിൽ അറസ്റ്റിലായ അബ്ദെല്ല അഹമ്മദ് ടുണീസി(21) എന്ന യുവാവ് കുറ്റക്കാരനാണെന്ന് ഷിക്കാഗോയിലെ കോടതി ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. 15 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അൽക്വഇദയുമായി ബന്ധമുള്ള തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിനും ഓൺലൈൻ റിക്രൂട്ട്മെന്റ് ഏജന്റായും ഇയാൾ പ്രവത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.