വാര്‍ഡ് വിഭജനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

തിരുവനന്തപുരം: പുതിയ പഞ്ചായത്തുകളും നഗരസഭകളും രൂപീകരിച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഇന്ന് അപ്പീല്‍ നല്‍കും. അതേ സമയം നവംബര്‍ ഒന്നിന് പുതിയ ഭരണ സമിതിയെന്ന ഭരണഘടനാബാധ്യത നിറവേറ്റിയേ തീരുവെന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. എന്നാല്‍, 2010 ലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ വോട്ടെടുപ്പെന്ന കമ്മിഷന്‍റെ നിര്‍ദേശം സര്‍ക്കാര്‍ തള്ളി.

തദ്ദേശ തിരഞ്ഞെടുപ്പിന് ചൊല്ലി സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും ഉന്നതതലയോഗത്തില്‍ കൊന്പു കോര്‍ത്തു . ഹൈക്കോടതി വിധികളുടെ സാഹചര്യത്തില്‍ 2010 ലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ വോട്ടെടുപ്പെന്ന ശക്തമായ നിലപാട് കമ്മിഷന്‍ കൈക്കൊണ്ടു.

തിരഞ്ഞെടുപ്പ് നടത്തിപ്പിന് മാസങ്ങളായി എടുത്ത നടപടികളും സര്‍ക്കാരുമായുള്ള കത്തിടപാടുകളും കമ്മിഷന്‍ അവതരിപ്പിച്ചു. എന്നാല്‍ 2010 ലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ വോട്ടെടുപ്പ് കമ്മിഷന്‍ ആവശ്യം സര്‍ക്കാര്‍ തള്ളി. വിധികള്‍ക്കെതിരെ അപ്പീല്‍ വേണമെന്ന് മുസ്ലീം ലീഗ് ആവശ്യത്തില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നു.

നവംബര്‍ ഒന്നിന് പുതിയ ഭരണസമിതിയെന്ന ഭരണഘടനാ ബാധ്യത നിറവേറ്റുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് കമ്മിഷനും വ്യക്തമാക്കി . ഇതോടെ രണ്ടാഴ്ച കൂടി കാക്കാമെന്ന സമവായമുണ്ടായി. നാളെ തന്നെ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു

കമ്മിഷന്‍ സര്‍ക്കാരിന് നല്‍കിയ കത്ത് ചോര്‍ന്നതിനെതിരെ മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. ചോര്‍ന്നതില്‍ പങ്കില്ലെന്ന് കമ്മിഷനും വ്യക്തമാക്കി. നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി വരുമോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ.

നിയമനടപടികളെടുത്താലും ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ സമയമുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. കഴിഞ്ഞ തവണ ബ്ലോക്ക് ,ജില്ലാ പഞ്ചായത്ത് വാര്‍ഡ് രൂപീകരണം സെപ്തംബര്‍ 29 നാണ് പൂര്‍ത്തിയായതെന്നാണ് പ്രതികരണം.

© 2024 Live Kerala News. All Rights Reserved.