ഇന്ത്യ- അമേരിക്ക വിമാന കരാർ ചരിത്രപരം; പ്രഖ്യാപനം ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നു; യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ

വാഷിംഗ്ടൺ: 220 ബോയിംഗ് വിമാനങ്ങൾ വാങ്ങാനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇന്ത്യയും- അമേരിക്കയും തമ്മിലുള്ള ഈ വിമാനക്കരാറിനെ അദ്ദേഹം ഒരു ‘ചരിത്ര ഉടമ്പടി’ എന്നാണ് വാഴ്ത്തിയത്.

അമേരിക്കയ്ക്ക് ലോകത്തെ നിർമ്മാണത്തിൽ നയിക്കാൻ കഴിയും. എയർ ഇന്ത്യയും ബോയിംഗും തമ്മിലുള്ള ചരിത്രപരമായ കരാറിലൂടെ 200-ലധികം അമേരിക്കൻ നിർമ്മിത വിമാനങ്ങൾ വാങ്ങുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ചരിത്രപരമായ തീരുമാനമാണ്. ഈ പ്രഖ്യാപനം യുഎസ്-ഇന്ത്യ സാമ്പത്തിക പങ്കാളിത്തത്തിന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നു. ‘ഈ കരാർ 44 സംസ്ഥാനങ്ങളിലായി ഒരു ദശലക്ഷത്തിലധികം തൊഴിലാളികൾക്ക് സഹായകരമാവും . ഇതുമായി ബന്ധപ്പെട്ട ജോലികൾക്കായി പലർക്കും നാല് വർഷത്തെ കോളേജ് ബിരുദം ആവശ്യമില്ല. ആഗോള വെല്ലുവിളികളെ ഒരമിച്ച് അഭിമുഖീകരിക്കുന്നത് തുടരുന്നതിലൂടെയും ആളുകൾക്ക് കൂടുതൽ സുരക്ഷിതവും സമൃദ്ധവുമായ ഭാവി സൃഷ്ടിക്കുന്നതിലൂടെ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുമെന്ന് ബൈഡൻ തന്റെ പ്രസ്താവനയിൽ പറഞ്ഞു

© 2024 Live Kerala News. All Rights Reserved.