ജിദ്ദ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയുടെ പോസ്റ്റർ മക്കയിൽ പ്രദർശിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ. സൗദി അറേബ്യയിൽ ഉംറ യാത്രയ്ക്കിടെയായിഉർന്നു രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പിന്തുണച്ച് യുവാവ് പ്ലക്കാർഡ് ഉയർത്തിയത്. മധ്യപ്രദേശിലെ ഝാൻസിക്ക് സമീപമുള്ള നിവാരി ജില്ലയിൽ താമസിക്കുന്ന റാസ കദ്രി (26)യെ ആണ് സൗദി പോലീസ് കസ്റ്റഡിയിലെടുത്തത്.
മക്കയിലെ വിശുദ്ധ കബയിൽ പ്ലക്കാർഡ് പ്രദർശിപ്പിച്ചതിനാണ് അറസ്റ്റ്. വിശുദ്ധ കബയുടെ പശ്ചാത്തലത്തിൽ ഭാരത് ജോഡോ യാത്രയെ പിന്തുണയ്ക്കുന്ന പ്ലക്കാർഡും പിടിച്ച് അദ്ദേഹം ഫോട്ടോയെടുക്കുകയും തന്റെ സോഷ്യൽ മീഡിയകളിൽ പങ്കുവെക്കുകയും ചെയ്തു. രണ്ട് ദിവസത്തിന് ശേഷം, മധ്യപ്രദേശിൽ നിന്നുള്ള മറ്റ് തീർത്ഥാടകർക്കൊപ്പം അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിലേക്ക് സുരക്ഷാ സേന ഇയാളെ കണ്ടെത്തി തടഞ്ഞുവച്ചതായി വൃത്തങ്ങൾ അറിയിച്ചു.