നിവിന്റേയും നസ്‌റിയയുടേയും അര്‍ഹതയില്ലാത്ത അംഗീകാരവും പിന്നെ തിരുവഞ്ചൂരിന്റെ കോപ്രായങ്ങളും… ചാള്‍സ് ജോര്‍ജ്ജ് എഴുതുന്നു…

2015 ലെ ജനപ്രിയ സിനിമ(കലാമൂല്യം) പ്രേമം സ്വന്തമാക്കിയാലും, രസത്തിലെ അഭിനയത്തിന് ഇന്ദ്രജിത്ത് നടനായും, മര്യാദരാമനിലെ അഭിനയത്തിന് നിക്കി
ഗല്‍ റാണി നടിക്കുള്ള പുരസ്‌ക്കാരം വാങ്ങിയാലും ഞെട്ടേണ്ടതില്ല. കാരണം. അത്രക്കും കഴിവുള്ള പ്രഗല്‍ഭരായ ജൂറി പാനലാണ് നമ്മുടേത്. ഈ പാനലിനെ അടുത്ത ഓസ്‌ക്കാര്‍ അവാര്‍ഡ് പാനലില്‍ ഉള്‍പ്പെടുത്തേണ്ടത് തന്നെയാണ്. അവാര്‍ഡ് പ്രഖ്യാപിക്കുവാന്‍, തിരുവഞ്ചൂരിനെ, നമ്മുടെ മുഖ്യമന്ത്രി, എത്ര ബുദ്ധിമുട്ടിയായാലും പറഞ്ഞുവിടുകയും വേണം.. അങ്ങനെയാണേല്‍ പിന്നെ തിരുവഞ്ചൂര്‍ കേരളത്തിലേക്ക് മടങ്ങി വരവ് ഉണ്ടാകില്ല. ചാര്‍ളി ചാപ്ലിന്‍ റീ ലോഡെഡ് എന്ന പേരില്‍ ആരെങ്കിലും ഒരു ഹോളിവുഡ് സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചെന്നുവരാം.. തിരുവഞ്ചൂരിനെ നായകനാക്കി.

CHALSE

ചാള്‍സ് ജോര്‍ജ്ജ്

എഴുതുന്നു…

വീണ്ടുമൊരു സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനവും കൂടിക്കഴിഞ്ഞു. ബാഗ്ലൂര്‍ ഡെയ്‌സിലേയും 1983 ലേയും അഭിനയത്തിന് നിവിന്‍ പോളിയും മൈ ലൈഫ് പാര്‍ടനറിലെ അഭിനയത്തിന് സുദേവ് നായരും മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ടു. ഓം ശാന്തി ഓശാനയിലേയും ബാഗ്ലൂര്‍ ഡേയ്‌സിലേയും പ്രകടനത്തിന് നസ്‌റിയയും മികച്ച നടിക്കുളള പുരസ്‌ക്കാരം കരസ്ഥമാക്കി. ഒപ്പം കലാമൂല്യമുള്ള ജനപ്രിയ സിനിമയായി ഓം ശാന്തി ഓശാന യെ തിരഞ്ഞെടുത്തു. അവാര്‍ഡ് പ്രഖ്യാപനത്തിനിടയിലെ അബദ്ധങ്ങളിലൂടെ ഏറ്റവും നല്ല ഹാസ്യനടനുള്ള
പുരസ്‌ക്കാരം തനിക്ക് തന്നെയാണെന്ന് സാംസ്‌ക്കാരിക മന്ത്രി തെളിയിക്കുകയും ചെയ്തു.

അവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞ് ദിവസം ഒന്നു കഴിയുമ്പോളും, ബാക്കിയാവുന്നത് നിരവധി സംശയങ്ങളാണ്. ‘അപ്പോത്തിക്കിരി’ യിലേയും ‘ഇയ്യോബിന്റെ പുസ്തക’ ത്തിലേയും നായകന്മാരുടെ അഭിനയം ശരാശരി പോലും ആയില്ലേ..? നിവിന്‍പോളിയ്ക്ക് ഈ അവാര്‍ഡ് നല്‍കിയതിന് പിന്നിലെ വ്യക്തി താല്‍പ്പര്യം എന്താണ്..? പ്രത്യേകിച്ച് ഒരു വ്യത്യസ്തതയും കാഴ്ചവെയ്ക്കാത്ത  ചിത്രങ്ങളെ ആധാരമാക്കി, നിവിന് അവാര്‍ഡ് നല്‍കിയപ്പോള്‍ പ്രേക്ഷകന്‍ മനസ്സിലാക്കേണ്ടത് എന്താണ്..? 2014 ല്‍ മികച്ച അഭിനയം കാഴ്ചവെച്ച നടന്മാര്‍ മറ്റ് ആരും ഇല്ലന്നാണോ..? അതോ ജൂറിയുടെ തൃപ്തിക്കൊത്ത് മറ്റ് ആരുടേയും അഭിനയം മാറ്റുരച്ചില്ല എന്നതാണോ..? ബാഗ്ലൂര്‍ ഡെയ്‌സിലെ കുട്ടന് അവാര്‍ഡ് നല്‍കിയപ്പോള്‍, അപ്പോത്തിക്കിരിയിലെ, ജയസൂര്യയുടെ അഭിനയം, ഒരു സ്‌പെഷ്യല്‍ ജൂറി അവാര്‍ഡിന്റെ പരിഗണനയ്ക്ക് പോലും എത്തിയില്ല എന്നത് ഖേദകരമാണ്. നിവിന്റെ അഭിനയത്തിന് ജയസൂര്യയുടെ അഭിനയത്തേക്കാള്‍, സാധ്യത കണ്ടെത്തിയ , ജൂറി അംഗങ്ങള്‍ക്ക് പ്രത്യേക അഭിനന്ദനങ്ങള്‍ നല്‍കുന്നു..

sss

സത്യത്തില്‍ ഈ അവാര്‍ഡ് നിവിന്‍പോളിയ്ക്ക് അര്‍ഹതപ്പെട്ടത് തന്നെയാണോ.? പൈങ്കിളി പ്രണയവുമായി ഏതാണ്ട് ഒരേ തരത്തിലുള്ള, കഥാപത്രങ്ങള്‍ ചെയ്യുന്ന നിവിന് ഈ രണ്ട് ചിത്രങ്ങളില്‍ നിന്നുമായി, ജൂറി അംഗങ്ങള്‍ കണ്ടെത്തിയ അഭിനയ സാധ്യതകള്‍ എന്തൊക്കെയാണ്..? ജയസൂര്യയുടെ അപ്പോത്തിക്കിരി, ഇയ്യോബിന്റെ പുസ്തകം, മമ്മൂട്ടിയുടെ വര്‍ഷം, മുന്നറിയിപ്പ്, ബാല്യകാലസഖി തുടങ്ങിയ ചിത്രങ്ങള്‍ക്ക് എന്ത് സംഭവിച്ചു…? , സിനിമകള്‍ മുഴുവന്‍ കാണുവാനുള്ള സമയം കിട്ടാഞ്ഞതോ..? സെവന്‍ത് ഡെയിലെ പൃഥ്വിരാജിന്റെ വേറിട്ട അഭിനയ മുഹൂര്‍ത്തങ്ങള്‍, നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലേ..? ബാഗ്ലൂര്‍ ഡെയ്‌സില്‍ നിവിനെക്കാള്‍ മികച്ച അഭിനയം കാഴ്ചവെച്ച മറ്റ് രണ്ടുപേരുകൂടി ഉണ്ടായിരുന്നത് ജൂറി അംഗങ്ങള്‍ ശ്രദ്ധിക്കാതിരുന്നത് ആണോ..? അതോ മനപ്പൂര്‍വ്വം കണ്ണൂകള്‍ ഇറക്കി അടച്ചതോ..? യഥാര്‍ത്ഥത്തില്‍ ബാഗ്ലൂര്‍ ഡെയ്‌സില്‍ മികച്ച അഭിനയം കാഴ്ചവെച്ചത്, ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനുമല്ലേ..?

Untitled-phptojjjkcfgg

ഈ ചിത്രങ്ങള്‍ മാത്രമല്ല. ‘ഞാന്‍’ എന്ന ചിത്രത്തില്‍ ദുല്‍ഖറും, ഇയ്യോബിന്റെ പുസ്തകം , വണ്‍ ബൈ ടു, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി, തുടങ്ങിയ ചിത്രങ്ങളില്‍ ഫഹദ് ഫാസിലും തന്റെ അഭിനയ കഴിവ് തെളിയിച്ചതാണ്. ഇത്രയേറെ നടന്മാര്‍ പ്രേക്ഷക പ്രശംസ നേടിയപ്പോഴാണ് ചോക്ലേറ്റ് പ്രണയ നായകന് അവാര്‍ഡ് നല്‍കി സര്‍ക്കാരും ജൂറി അംഗങ്ങളും കഴിവുള്ളവരെ അപമാനിച്ചത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കില്‍ ഏറ്റവും ചിലവ് കുറഞ്ഞ രീതിയില്‍ മലയാള സിനിമ സംവിധാനം ചെയ്ത സന്തോഷ്പണ്ഡിറ്റിനും അവാര്‍ഡ് കൊടുക്കാമായിരുന്നു.. രണ്ട് പേര്‍ക്ക് അവാര്‍ഡ് വീതിച്ച് നല്‍കിയ നിലയ്ക്ക് ആളുകളുടെ എണ്ണം ഒന്നുകൂടി കൂട്ടാമായിരുന്നു. നിവിന്റെ സ്ഥിരം ടീമിലെ മറ്റ് അംഗങ്ങളായി അജു വര്‍ഗ്ഗീസിനും വിനീത് ശ്രീനിവാസനും ഈ അവാര്‍ഡ് വീതിക്കാമായിരുന്നു. പറ്റുമെങ്കില്‍ ഭഗതിനും…

സുദേവിന്റെ അഭിനത്തക്കുറിച്ച് മൈ ലൈഫ് പാട്‌നര്‍ കണ്ടവര്‍ക്ക് മറിച്ചൊരഭിപ്രായം ഉണ്ടാവില്ല. അതുകൊണ്ട് തന്നെ സുദേവ് നായരെ പ്രേക്ഷക ലക്ഷങ്ങള്‍ക്ക് വേണ്ടി അഭിവാദ്യം ചെയ്യാതെ തുടര്‍ന്ന് എഴുതുന്നതില്‍ അര്‍ത്ഥമില്ല.

2014 ല്‍ മലയാള ചലച്ചിത്ര രംഗത്ത് മറ്റ് നായികമാര്‍ ആരും തന്നെ ഇല്ലായിരുന്നോ..? അല്ലേ, നസ്‌റിയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്‌ക്കാരം ആ ശുഭന്‍ മന്ത്രി (പ്രകാശം പരത്തുന്നവന്‍) പ്രഖ്യാപിക്കുന്നത് കേട്ടപ്പോള്‍ മനസ്സില്‍ ആദ്യം തോന്നിയ ചോദ്യമാണിത്. നസ്‌റിയയുടെ അവാര്‍ഡിനാധാരമായ ബാഗ്ലൂര്‍ ഡെയ്‌സില്‍ സാറായെ മനോഹരമാക്കിയ, പാര്‍വതിയെ ജൂറി അംഗങ്ങള്‍ കണ്ടിരുന്നോ എന്നറിയില്ല. അതുപോലെ,.. 15 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവരവ് മനോഹരമാക്കിയ മഞ്ജു വാര്യരുടെ പ്രകടനവും എടുത്ത് പറയേണ്ടതാണ്.. ഇതിഹാസയിലെ അനുശ്രീയേയും, വിക്രമാദിത്യനിലെ നമിത പ്രമോദിനേയും തീര്‍ച്ചയായും ന്‌സറിയയുടെ കൂടെ പരിഗണിക്കാമായിരുന്നു.. ഇവര്‍ക്ക് മുകളില്‍ നല്‍ക്കുന്ന എന്തഭിനയമാണ് നസ്‌റിയ കാഴ്ചവെച്ചതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. മികച്ച നടനുള്ള അവാര്‍ഡ് ഷെയര്‍ ചെയ്ത സാഹചര്യത്തില്‍, നടിക്കുള്ള അവാര്‍ഡും ഷെയര്‍ ചെയ്യാമായിരുന്നില്ലേ എന്നൊരു തോന്നല്‍… ഫാസിലിന് ജോണ്‍ പോളുമായുള്ള അടുപ്പമാണ് നസ്‌റിയയുടെ പുരസ്‌ക്കാരത്തിന് പിന്നിലെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ ഞാന്‍ ആളല്ല. ലീഗിന്റെ താല്‍പര്യത്തിന് വഴങ്ങി ഒരു മുസ്ലീമിനും(നസ്‌റിയ), മാണിയുടെ ഇങ്കിതത്തിന് അടിമപ്പെട്ട ഒരു ക്രിസ്ത്യാനിയ്ക്കും(നിവിന്‍പോളി) തിരുവഞ്ചൂര്‍ നായര്‍ പുരക്കാരം പങ്കുവെച്ചുവെന്ന് ഏതെങ്കിലും സിനിമ സ്‌നേഹി എന്ന് പറപ്പെടുന്ന ദേശസ്‌നേഹി പറഞ്ഞാല്‍ അതിനോടും എനിക്ക് പ്രതികരിക്കാനില്ല.

actress  inmallu

ഈ മൂന്ന് കാറ്റഗറിയിലെ പുരസ്‌ക്കാരം ഒഴികെയുള്ള പുരസ്‌ക്കാരങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെയാണെന്ന് ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. ഇവരെവായനക്കാര്‍ക്ക് വേണ്ടി (നസ്‌റിയയുംനിവിനും ഒഴികെയുള്ളവരെ) പ്രത്യേകം അഭിനന്ദിക്കുന്നു..

ഇനി 2015 ലെ ജനപ്രിയ സിനിമ(കലാമൂല്യം) പ്രേമം സ്വന്തമാക്കിയാലും, രസത്തിലെ അഭിനയത്തിന് ഇന്ദ്രജിത്ത് നടനായും, മര്യാദരാമനിലെ അഭിനയത്തിന് നിക്കി ഗല്‍ റാണി നടിക്കുള്ള പുരസ്‌ക്കാരം വാങ്ങിയാലും ഞെട്ടേണ്ടതില്ല. കാരണം. അത്രക്കും കഴിവുള്ള പ്രഗല്‍ഭരായ ജൂറി പാനലാണ് നമ്മുടേത്. ഈ പാനലിന് അടുത്ത ഓസ്‌ക്കാര്‍ അവാര്‍ഡ് പാനലില്‍ ഉള്‍പ്പെടുത്തേണ്ടത് തന്നെയാണ്. അവാര്‍ഡ് പ്രഖ്യാപിക്കുവാന്‍, തിരുവഞ്ചൂരിനെ, നമ്മുടെ മുഖ്യമന്ത്രി, എത്ര ബുദ്ധിമുട്ടിയായാലും പറഞ്ഞുവിടുകയും വേണം.. അങ്ങനെയാണേല്‍ പിന്നെ തിരുവഞ്ചൂര്‍ കേരളത്തിലേക്ക് മടങ്ങി വരവ് ഉണ്ടാകില്ല. ചാര്‍ളി ചാപ്ലിന്‍ റീ ലോഡെഡ് എന്ന പേരില്‍ ആരെങ്കിലും ഒരു ഹോളിവുഡ് സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചെന്നുവരാം.. തിരുവഞ്ചൂരിനെ നായകനാക്കി.

© 2024 Live Kerala News. All Rights Reserved.