ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സിപിഎം -കോണ്‍ഗ്രസ് സംയുക്ത റാലി നടത്തും

ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സിപിഎം -കോണ്‍ഗ്രസ് സംയുക്ത റാലി നടത്താൻ ധാരയായി. റാലിയില്‍ പാര്‍ട്ടി പതാകകള്‍ക്ക് പകരം ദേശീയ പതാകയാകും ഉപയോഗിക്കുക. ഫെബ്രുവരി 16നാണ് നിമസഭാ വോട്ടെടുപ്പ്.

കാൽനൂറ്റാണ്ടു കാലത്തെ കമ്യൂണിസ്റ്റ് ഭരണത്തിന് അറുതിവരുത്തി 2018ൽ ബി.ജെ.പി ഭരണം പിടിച്ചെടുത്ത ത്രിപുരയിൽ ഇക്കുറി തിരിച്ചു പിടിക്കാനാണ് സി പി എമ്മിന്റെ ശ്രമം. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പരസ്പര ധാരണയോടെ മത്സരിക്കാനാണ് ഇരു പാർട്ടികളുടെയും തീരുമാനം. സീറ്റു ധാരണയ്‌ക്കുള്ള ഒരു റൗണ്ട് ചർച്ച ഇതിനോടകം തന്നെ പൂർത്തിയായി.

തിപ്ര മോത പാര്‍ട്ടി സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം സഹകരിക്കുമൊ എന്നതില്‍ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല എന്നാല്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന് കഴിയുന്നിടത്ത് മത്സരിക്കില്ലെന്ന് തിപ്ര മോത പാര്‍ട്ടി സൂചന നല്‍കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.