സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം പ്രതി ശങ്കർ മിശ്ര അറസ്റ്റിൽ; പ്രതി മദ്യപിച്ചിരുന്നതായി സഹയാത്രികന്റെ മൊഴി

ന്യൂഡല്‍ഹി: എയർ ഇന്ത്യ ഫ്ലൈറ്റിൽ സഹയാത്രക്കാരിയായ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മുംബൈ സ്വദേശിയായ ശങ്കർ മിശ്ര(34) ആണ് അറസ്റ്റിലായത്. ഒളിവിലായ ശങ്കർ മിശ്രക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനു പിന്നാലെ ബെംഗളുരുവിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ബെംഗളൂരുവിലെ സഞ്ജയ് നഗറില്‍നിന്നാണ് അറസ്റ്റിലായത്. ഇയാളുടെ സഹോദരിയുടെ വീട് വൈറ്റ് ഫീൽഡിലാണ്. ഇവിടം കേന്ദ്രീകരിച്ച് ബംഗളുരു പൊലീസും ഡെല്‍ഹി പൊലീസും സംയുക്തമായി തെരച്ചിൽ നടത്തിയിരുന്നു.

തെരച്ചിൽ തുടങ്ങിയതറിഞ്ഞ് ഇയാൾ സഹോദരിയുടെ വീട്ടിൽ നിന്ന് രക്ഷപ്പെട്ടു. സഞ്ജയ് നഗറിലെ ഒരു ഹോട്ടലിൽ ഒളിവിൽ താമസിക്കുകയായിരുന്നു. പ്രതിയെ ഉച്ചക്ക് രണ്ട് മണിയോടെ പട്യാല കോടതിയിൽ ഹാജരാക്കും.

© 2024 Live Kerala News. All Rights Reserved.