ഭക്ഷ്യവിഷബാധയേറ്റു വീണ്ടും മരണം; കഴിച്ചത് ഓൺലൈനായി വാങ്ങിയ കുഴിമന്തി

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം. കാസർകോട് തലക്ലായിലെ അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്. കാസർഗോട്ടെ അൽ റൊമൻസിയ ഹോട്ടലിൽ നിന്ന് ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിലായ അഞ്ജുശ്രീയെ . മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

അഞ്ജുവിനൊപ്പം ഭക്ഷണം കഴിച്ച സുഹൃത്തുക്കൾക്കും ഭക്ഷ്യവിഷബാധയേറ്റു. അവർക്കും ശാരീരിക അസ്വസ്ഥത ഉണ്ടായെന്ന് ഉദുമ എം എൽ എ സി എച്ച് കുഞ്ഞമ്പു അറിയിച്ചു. അന്വേഷണത്തിന് ആരോഗ്യമന്ത്രി ഉത്തരവിട്ടു.

ഒരാഴ്ചയ്ക്കിടെയുള്ള രണ്ടാമത്തെ ഭക്ഷ്യവിഷബാധയേറ്റുള്ള മരണമാണിത്. അൽഫാമിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം സ്വദേശിനി രശ്മി തിങ്കളാഴ്ചയാണ് മരിച്ചത്. ഇതിനുമുൻപ് കാസർകോട് തന്നെ ഷവർമ കഴിച്ച് ദേവനന്ദയെന്ന പെൺകുട്ടി മരിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.