കായിക രംഗത്തെ പരമോന്നത ബഹുമതി നേടാനൊരുങ്ങി ടെന്നീസ് താരം സാനിയ മിര്‍സ..സാനിയ്ക്ക് ഖേല്‍രത്‌നയ്ക്ക് ശുപാര്‍ശ

ന്യൂഡല്‍ഹി: ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് കായിക രംഗത്തെ പരമോന്നത ബഹുമതിയായ രാജിവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ. ഖേല്‍ര്തന നേടുന്ന ആദ്യ വനിതാ ടെന്നീസ് താരമാണ് സാനിയ. സാനിയയുടെ അടുത്തകാലത്തെ മികച്ച പ്രകടനമാണ് ഖേല്‍രത്‌ന പരുസ്‌കാരത്തിന് അര്‍ഹയാക്കിയത്. വിംബിള്‍ഡണ്‍ വനിതാ ഡബിള്‍സില്‍ കിരീടം നേടുകയും ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ പദവിയില്‍ എത്തുകയും ചെയ്തതാണ് കേന്ദ്രകായിക മന്ത്രാലയം സാനിയയെ പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തത്.