കടലിൽ ഒരു മാസത്തെ അലച്ചിലിന് ശേഷം ഇന്തോനേഷ്യയില്‍ എത്തി റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍; 26 പേര്‍ മരിച്ചു

ഇന്തോനേഷ്യ: കടലിലൂടെയുള്ള തടി ബോട്ടില്‍ ഒരു മാസം നീണ്ട അപകടകരമായ യാത്രയ്ക്ക് ശേഷം 185 ഓളം റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍ ഇന്തോനേഷ്യയില്‍ എത്തിചേര്‍ന്നു. എന്നാല്‍, ഇതിനിടെ ഏതാണ്ട് 26 ഓളം പേര്‍ മരിച്ചെന്ന് യുഎൻ ഏജൻസി അറിയിച്ചു. ഏതാണ്ട് 200 ഓളം അഭയാര്‍ത്ഥികളുമായാണ് തടി ബോട്ട് മ്യാന്മാറില്‍ നിന്നും യാത്ര ആരംഭിച്ചത്. കടലിലൂടെയുള്ള ഏതാണ്ട് ഒരു മാസം നീണ്ട യാത്രയ്ക്കിടെ കടല്‍ച്ചൊരുക്കും നിര്‍ജ്ജലീകരണവും ഭക്ഷണത്തിന്റെ ദൗര്‍ബല്യവും മൂലമാണ് ഇത്രയേറെ അഭയാര്‍ത്ഥികള്‍ മരിച്ചത്.

ഇന്തോനേഷ്യയില്‍ എത്തിചേര്‍ന്ന അഭയാര്‍ത്ഥികളില്‍ മിക്കവും ദുര്‍ബലരും ക്ഷീണതരുമാണ്. കഴിഞ്ഞ നവംബർ അവസാനമാണ് ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പില്‍ നിന്നും ഇവര്‍ തടിബോട്ടില്‍ ഇന്തോനേഷ്യ ലക്ഷ്യമാക്കി യാത്രതിരിച്ചതെന്ന് എത്തിച്ചേര്‍ന്ന അഭയാര്‍ത്ഥികളില്‍ ഒരാളായ റോസിദ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. “ഞങ്ങളിൽ 20 പേരെങ്കിലും ഉയർന്ന തിരമാലകളും രോഗികളും കാരണം കപ്പലിൽ മരിച്ചു, അവരുടെ മൃതദേഹങ്ങൾ കടലിലേക്ക് വലിച്ചെറിയപ്പെട്ടു” എന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. എത്തിചേര്‍ന്ന അഭയാര്‍ത്ഥി സംഘത്തില്‍ 83 മുതിർന്ന പുരുഷന്മാരും 70 മുതിർന്ന സ്ത്രീകളും 32 കുട്ടികളും ഉൾപ്പെടുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.