ഐജി ടി.ജെ. ജോസ് കോപ്പിയടിച്ചെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട്… കോപ്പിയടിക്കാനായി ബോധപൂര്‍വം കടലാസുകള്‍ പരീക്ഷാ ഹാളില്‍ കൊണ്ടുവന്നു.

കോട്ടയം: ഐജി ടി.ജെ. ജോസ് കോപ്പിയടിച്ചെന്ന് എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട്. പ്രോ വിസി ഡോ. ഷീന ഷുക്കൂറിന് ഉപസമിതി റിപ്പോര്‍ട്ട് കൈമാറി. എംജി സര്‍വകലാശാലയുടെ പരീക്ഷ മാനുവല്‍ IG_TJഅനുസരിച്ച് ഐജിക്കെതിരേ കണ്ടെത്തിയിരിക്കുന്നത് രണ്ടു കുറ്റങ്ങളാണ്. കോപ്പിയടിക്കാനായി ബോധപൂര്‍വം കടലാസുകള്‍ പരീക്ഷാ ഹാളില്‍ കൊണ്ടുവന്നു. കോപ്പി പിടിച്ച ശേഷം ഇന്‍വിജിലേറ്റര്‍ക്ക് കടലാസു പേപ്പറുകള്‍ നല്‍കാന്‍ വിസമ്മതിച്ചു എന്നതാണ് കുറ്റങ്ങള്‍. അടുത്ത സിന്‍ഡിക്കേറ്റ് യോഗം ഐ.ജിക്കെതിരെ സ്വീകരിക്കേണ്ട നടപടി ചര്‍ച്ചചെയ്യും. ഐ.ജിയുടെ വിശദീകരണം തേടിയ ശേഷമായിരിക്കും നടപടി കൈക്കൊള്ളുക. സിന്‍ഡിക്കേറ്റ് ഉപസമിതി അംഗങ്ങളില്‍ പങ്കെടുത്ത ആറ് അംഗങ്ങളും ഏകകണ്ഠമായാണ് തീരുമാനത്തിലെത്തിയത്. സംഭവം നടന്നതിന് പിന്നാലെ എം.ജി. സര്‍വകലാശാലാ ഡെപ്യൂട്ടി രജിസ്ട്രാറും കോപ്പിയടി സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് വി.സി ഉപസമിതിയെ നിയോഗിച്ചത്

© 2024 Live Kerala News. All Rights Reserved.