ജീവിത പങ്കാളിയെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ പങ്കുവെച്ച് രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: ജീവിത പങ്കാളിയെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ പങ്കുവെച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. അമ്മ സോണിയാ ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാഗാന്ധിയുടെയും ഗുണങ്ങൾ ഇടകലർന്ന പങ്കാളിയെയാണ് താൻ ആഗ്രഹിക്കുന്നതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയ്ക്കിടെ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു രാഹുൽ ​ഗാന്ധി തന്റെ ജീവിത പങ്കാളിയെ കുറിച്ചുള്ള സങ്കൽപ്പം തുറന്നു പറഞ്ഞത്.

തന്റെ മുത്തശ്ശിയും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയെ “എന്റെ ജീവിതത്തിലെ സ്നേഹവും എന്റെ രണ്ടാമത്തെ അമ്മയും” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ദിരാ ​ഗാന്ധിയെ പോലുള്ള ഒരു സ്ത്രീയുമായി ജീവിതമുണ്ടാകുമോ എന്ന ചോദ്യത്തിന്, രാഹുൽ ഗാന്ധിയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘അതൊരു രസകരമായ ചോദ്യമാണ്… എല്ലാ സ്ത്രീകൾക്കും അവരുടേതായ മേന്മകളുണ്ട്. ഒരു സ്ത്രീയെ തെരഞ്ഞെടുക്കുകയാണെങ്കിൽ അവർക്ക് നല്ല ​ഗുണങ്ങളുണ്ടോയെന്ന് ഞാൻ ചിന്തിക്കില്ല. പക്ഷേ, എന്റെ അമ്മയുടെയും അമ്മൂമ്മയുടെയും ഗുണങ്ങൾ ഒത്തിണങ്ങിയ ഒരു സ്ത്രീയാണ് ജീവിത പങ്കാളിയെങ്കിൽ നല്ലതാണ്.’

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602