അഫ്ഗാന്‍ സര്‍വകലാശാലകളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച വിഷയത്തില്‍ വിശദീകരണവുമായി താലിബാന്‍

കാബൂള്‍: അഫ്ഗാന്‍ സര്‍വകലാശാലകളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച വിഷയത്തില്‍ വിശദീകരണവുമായി താലിബാന്‍. വിദ്യാര്‍ത്ഥിനികള്‍ ശരിയായ വസ്ത്രധാരണരീതി പിന്തുടരുകയോ, താലിബാന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയോ ചെയ്യാത്തതിനാലാണ് അവര്‍ക്ക് സര്‍വകലാശാലകളില്‍ പ്രവേശനം നിഷേധിച്ചതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി നെദ മുഹമ്മദ് നദീം പറഞ്ഞു.

‘കല്ല്യാണത്തിന് പോകുന്ന പോലെയുള്ള വസ്ത്രധാരണം നടത്തിയാണ് പല വിദ്യാര്‍ത്ഥിനികളും കോളേജില്‍ എത്തുന്നത്. വീടുകളില്‍ നിന്ന് സര്‍വകലാശാലകളിലേക്ക് എത്തുന്ന പല പെണ്‍കുട്ടികളും ഹിജാബ് ധരിക്കാന്‍ തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ അവര്‍ പാലിച്ചില്ല. സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന പല വിഷയങ്ങളും അവര്‍ക്ക് ചേരുന്നതല്ല. ചില സയന്‍സ് വിഷയങ്ങള്‍, എഞ്ചിനീയറിംഗ് ഇതൊന്നും സ്ത്രീകളുടെ അന്തസിനോ അഫ്ഗാന്‍ സംസ്‌കാരത്തിനോ ചേരുന്ന വിഷയങ്ങളല്ല’, നദീം പറയുന്നു.

കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടികള്‍ക്ക് സര്‍വ്വകലാശാലകളില്‍ പ്രവേശനം നിഷേധിച്ച് താലിബാന്‍ ഉത്തരവിറക്കിയത്. താലിബാന്‍ നടപടിക്കെതിരെ ലോകവ്യാപകമായി വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു

© 2024 Live Kerala News. All Rights Reserved.