സംസ്ഥാനത്തെ എല്ലാ പാലങ്ങളുടേയും അറ്റകുറ്റപ്പണി അടുത്ത വര്‍ഷം തുടങ്ങും: മന്ത്രി പി എ മുഹമ്മദ് റിയാസ്

ചിറയന്‍കീഴ്  | സംസ്ഥാനത്തെ മുഴുവന്‍ പാലങ്ങളുടെയും അറ്റകുറ്റപ്പണി നടത്തുന്ന പദ്ധതിക്ക് അടുത്ത വര്‍ഷം തുടക്കം കുറിക്കുമെന്ന് പൊതുമാരാമത്ത് വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ്. ചിറയിന്‍കീഴ് മണ്ഡലത്തിലെ കഠിനംകുളം കായലിനു കുറുകെ പുനര്‍നിര്‍മ്മിച്ച പുതുക്കുറിച്ചി പാലവും വെട്ടുറോഡ് സെന്റ് ആന്‍ഡ്റൂസ് റോഡും മംഗലപുരം പഞ്ചായത്തിലെ മുറിഞ്ഞപാലവും തോന്നയ്ക്കല്‍ കലൂര്‍ മഞ്ഞമല റോഡും തോന്നയ്ക്കല്‍ വാലിക്കോണം വെയിലൂര്‍ റോഡും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തീരദേശ ഹൈവേയേയും കണിയാപുരത്തേയും ബന്ധിപ്പിക്കുന്നതാണ് പുതുക്കുറിച്ചി പാലം. ഈ പാതയിലൂടെ രണ്ട് വരി ഗതാഗതം സാധ്യമാകും. അഞ്ച് കോടി രൂപയാണ് പദ്ധതിചെലവ്. ഇരുവശങ്ങളിലുമായി 1.5 മീറ്റര്‍ വീതിയിലുള്ള നടപ്പാത സൗകര്യവുമുണ്ട്. വേളി, കഴക്കൂട്ടം, പെരുമാതുറ, കഠിനംകുളം, കണിയാപുരം തുടങ്ങിയ അനുബന്ധ പ്രദേശങ്ങളെ പാലം ബന്ധിപ്പിക്കുന്നുണ്ട്.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602