‘കാപ്പന് പോപ്പുലർ ഫ്രണ്ടുമായി ബന്ധം, ഹത്രാസിലേക്ക് പോയത് മതസൗഹാർദ്ദം തകർക്കാൻ’: തിരിച്ചടിയായി കോടതി പരാമർശം

ന്യൂഡൽഹി: യു.എ.പി.എ ചുമത്തപ്പെട്ട് യു.പി ജയിലിൽ കഴിയുന്ന മലയാളി സിദ്ദിഖ് കാപ്പന് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ലക്നൗ കോടതി. എന്‍ഫോഴ്സ്മെന്‍റ് കേസില്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് പരാമര്‍ശം. കാപ്പന് പിഎഫ്ഐയുമായി ബന്ധമുണ്ടെന്നും പിഎഫ്ഐ ഭാരവാഹികളുമായി നിരന്തര സമ്പർക്കം പുലർത്തിയിരുന്നെന്നുമാണ് കോടതി പരാമര്‍ശം. ഹത്രാസിലേക്ക് കാപ്പൻ പോയത് മതസൗഹാർദ്ദം തകർക്കാനാണെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.

‘പിഎഫ്ഐ മീറ്റിങ്ങുകളിൽ കാപ്പന്‍ പങ്കെടുത്തിരുന്നു. സാമ്പത്തിക ഇടപാടുകൾ നടത്തിയത് ഭീകകരവാദത്തിനാണ്. കൂട്ടുപ്രതികളുടെ അക്കൗണ്ടുകളിലേക്ക് നടത്തിയ പണമിടപാടുകളും ഭീകരവാദത്തിനാണ്. മതസൗഹാർദം തകർക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് കാപ്പൻ ഹാത്രസിലേക്ക് പുറപ്പെട്ടത്’, കോടതി നിരീക്ഷിച്ചു.

© 2024 Live Kerala News. All Rights Reserved.