പാകിസ്ഥാന് 450 മില്യൺ ഡോളറിന്റെ എഫ്-16 പാക്കേജിന് അമേരിക്കയുടെ അംഗീകാരം: ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഡൽഹി: പാകിസ്ഥാന് 450 മില്യൺ യു.എസ് ഡോളറിന്റെ എഫ്-16 ഹൈറ്റർ ജെറ്റ് ഫ്ലീറ്റ് സസ്റ്റൈൻമെന്റ് പ്രോഗ്രാമിന് അമേരിക്ക അംഗീകാരം നൽകിയതിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ദക്ഷിണ-മധ്യ ഏഷ്യൻ കാര്യങ്ങളുടെ യു.എസ് അസിസ്റ്റന്റ് സെക്രട്ടറി ഡൊണാൾഡ് ലുവിന് കടുത്ത ശാസനയുടെ രൂപത്തിലാണ് പ്രതിഷേധം ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയത്.

കഴിഞ്ഞ നാല് വർഷത്തിനിടെ പാകിസ്ഥാന് അമേരിക്ക നൽകുന്ന ആദ്യത്തെ സുരക്ഷാ സഹായമാണ് ഇത്. നിലവിലുള്ളതും ഭാവിയിലുള്ളതുമായ തീവ്രവാദ വിരുദ്ധ ഭീഷണികളെ നേരിടാൻ പാകിസ്ഥാനെ സഹായിക്കുന്നതിനാണ് പാക്കേജ് എന്നാണ് അമേരിക്കയുടെ വാദം. അഫ്ഗാൻ താലിബാനെയും ഹഖാനി നെറ്റ്‌വർക്ക് തീവ്രവാദ ഗ്രൂപ്പുകളെയും തടയുന്നതിലും രാജ്യത്തെ അവരുടെ സുരക്ഷിത താവളങ്ങൾ തകർക്കുന്നതിലും പരാജയപ്പെട്ടതിനെ തുടർന്ന്, 2018 ൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാകിസ്ഥാനുള്ള 2 ബില്യൺ യു.എസ് ഡോളറിന്റെ സുരക്ഷാ സഹായം താൽക്കാലികമായി നിർത്തിവച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.