ഭാരത്‌ ജോഡോ യാത്രയിൽ വീണ്ടും പോക്കറ്റടി: പോയത്‌ ഡിസിസി പ്രസിഡണ്ടിന്റെ പണം

ആലപ്പുഴ> രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ഭാരത്‌ ജോഡോ യാത്രയിൽ വീണ്ടും പോക്കറ്റടി. ആലപ്പുഴയിലെത്തിയ ജാഥയ്‌ക്ക്‌ ജില്ലാ അതിർത്തിയായ കൃഷ്‌ണപുരത്ത്‌ സ്വീകരണം നൽകുന്നതിനിടെ ഡിസിസി പ്രസിഡണ്ട്‌ ബി ബാബു പ്രസാദിന്റെ പോക്കറ്റിൽ നിന്ന്‌ അയ്യായിരം രൂപയാണ്‌ കവർന്നത്‌.

ജാഥയ്‌ക്കൊപ്പം പോക്കറ്റടി സംഘം സഞ്ചരിക്കുന്നതായി നേരഗത്ത വാർത്ത വന്നിരുന്നു. ജാഥ തുടങ്ങിയപ്പോൾതിരുവനന്തപുരത്ത്‌ നേമത്തുനിന്നുള്ള തമിഴ്‌നാട് സംഘമാണ് പോക്കറ്റടിച്ചത്. രണ്ട് സ്ഥലങ്ങളിൽ ഇവർ പോക്കറ്റടിച്ചു. സിസിടിവി ദൃശ്യങ്ങളിൽനിന്നും നാലംഗ സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.