‘അമൃതം ആദരം’; അമൃതാനന്ദമയീ മഠം സന്ദർശിച്ച് മോഹൻ ഭാ​ഗവത്; ആർഎസ്എസ് സർസംഘചാലകിനെ വരവേറ്റ് സന്യാസി ശ്രേഷ്ഠന്മാർ

കൊല്ലം: നാല് ദിവസത്തെ കേരളാ സന്ദർശനത്തിനെത്തിയ ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത് അമൃതാനന്ദമയീ മഠത്തിലെത്തി. സംസ്ഥാനങ്ങളിൽ നടത്തുന്ന യാത്രകളിൽ അവിടങ്ങളിലെ ആത്മീയ ആചാര്യന്മാരെ അദ്ദേഹം കാണാറുണ്ട്. അതിന്റെ ഭാ​ഗമായാണ് ഇന്ന് വൈകിട്ട് മാതാ അമൃതാനന്ദമയീ ദേവിയെ കാണുന്നതിന് മോഹൻ ഭാ​ഗവത് വള്ളിക്കാവിൽ എത്തിയത്. ലോകത്തിലെ ഏറ്റവും വലിയ സംഘടനയുടെ തലവന് മഠത്തിലെ സന്യാസിമാരും അമൃതാനന്ദമയി ശിഷ്യരും ചേർന്ന് ആദരപൂർവ്വം സ്വീകരണം നൽകി. ഭാരതത്തിലെ ആത്മീയ ആചാര്യന്മാരുടെ കാഴ്ചപ്പാടും നിർദ്ദേശങ്ങളും ഹിന്ദുസംഘടനാ പ്രവർത്തനങ്ങൾ കരുത്തു പകരുന്നതോടൊപ്പം മാർ​ഗ ദർശനവും നൽകുന്നു. ഭാരതത്തിന്റെ ആദ്ധ്യാത്മിക ഉയർച്ചയ്ക്ക് ആചാര്യന്മാരുടെ സംഭാവനകൾ ആവശ്യമാണ്. അതിനാൽ തന്നെ മാതാ അമൃതാനന്ദമയീ അടക്കമുള്ളവർ ഹിന്ദുസംഘടനാ പ്രവർത്തനത്തിന്റെ കരുത്ത് വർദ്ധിപ്പിക്കും. ഭാരതത്തിന്റെ യശസ്സ് ഉയർത്തുന്ന ലോകത്തിന് മുന്നിൽ ഭാരതത്തിന്റെ മാതൃക വ്യക്തമാക്കുന്ന ആത്മീയ ആചാര്യന്മാരെ സന്ദർശിക്കുകയും ചർച്ച ചെയ്യുകയും അവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് മോഹൻ ഭാ​ഗവത് മുമ്പ് പല തവണ വ്യക്തമാക്കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.