കോണ്‍ഗ്രസിന് കേരളത്തില്‍ മാത്രം മതേതരത്വം, മറ്റെല്ലായിടത്തും മൃദു ഹിന്ദുത്വം; വിമര്‍ശിച്ച് എം .വി ഗോവിന്ദന്‍

തിരുവനന്തപുരം: കേരളത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന് മതേതരത്വ നിലപാടെന്നും മറ്റെല്ലാ സംസ്ഥാനങ്ങളിലും മൃദു ഹിന്ദുത്വ സമീപനമാണെന്നും വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
കോണ്‍ഗ്രസില്‍ നിന്നും ഇനിയും ആരൊക്കെ പോകുമെന്ന് കണ്ടറിയണം. ബിജെപി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും കോടികള്‍ കൊണ്ട് ശിഥിലീകരിക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ പറയുന്നത് വര്‍ഗീയതയാണ്. വികസന പ്രവര്‍ത്തനം നടത്തിയാല്‍ ജനങ്ങളുടെ പിന്തുണ ലഭിക്കുമെന്ന് തെരെഞ്ഞെടുപ്പ് ഫലത്തോടെ പ്രതിപക്ഷത്തിന് വ്യക്തമായെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.