ധനവകുപ്പിനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി

കൊച്ചി: ധനവകുപ്പിനെതിരെ പരോക്ഷമായി കുറ്റപ്പെടുത്തി മുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്ത്. വിപണി ഇടപെടലിൽ എന്തെങ്കിലും പോരായ്മ  ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് കാരണം മതിയായ സാന്പത്തിക സഹായം ചെയ്തു കൊടുക്കാൻ സാധിക്കാതെ പോയതാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. കൺസ്യൂമർ ഫെ‌ഡിന്റെ ഓണച്ചന്തകളുടെ ഉദ്ഘാടനം കൊച്ചിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഭക്ഷ്യമന്ത്രി അനൂപ് ജേക്കബും അദ്ദേഹത്തിന്റെ സിവിൽ സപ്ളൈസ് വകുപ്പും മികച്ച പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നത്. അതിൽ സന്തോഷമുണ്ട്. വിപണി ഇടപെടലിൽ എന്തെങ്കിലും പോരായ്മ വന്നിട്ടുണ്ടെങ്കിൽ അതിന് കാരണം മന്ത്രിയുടേയോ ഉദ്യോഗസ്ഥരുടേയോ വീഴ്ചയല്ല. മതിയായ സാന്പത്തിക സഹായം ലഭിക്കാതെ വന്നതു കൊണ്ടാണ്- മുഖ്യമന്ത്രി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.