Big Breaking: കേരളത്തില്‍ ഹൈന്ദവ ഏകീകരണം ലക്ഷ്യമിട്ട് ധര്‍മ്മ ജന സേന എത്തുന്നു.. 10 ലക്ഷം പേര്‍ പുതിയ പാര്‍ട്ടിയില്‍ അംഗങ്ങളാകും. പാര്‍ട്ടിയുടെ മാസ്റ്റര്‍ ബ്രെയിന്‍ തുഷാര്‍ വെള്ളാപ്പള്ളി.. ഇടത്-വലത് മുന്നണികളുടെ ഹിന്ദു വോട്ടില്‍ വിള്ളല്‍ വീഴും.

നായര്‍ സമുദായത്തിലെ സംഘടനകളടക്കം നിരവധി ചെറുതും വലുതുമായ സമുദായ സംഘടനകളുമായി ധര്‍മ്മ ജന സേന സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ചില ദേശീയ സാമുദായിക സംഘടനകളുമായും ചര്‍ച്ചകള്‍ നടക്കുന്നതായാണ് വിവരമുണ്ട്. കേരളത്തില്‍ തുടക്കം കുറിച്ച്, സമാന ചിന്താഗതിക്കാരുമായി സഹകരിച്ച് ദേശീയ തലത്തില്‍ ശക്തി ആര്‍ജ്ജിക്കാനാണ് ധര്‍മ്മ ജന സേന ലക്ഷ്യമിടുന്നത്. പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഏതാനം ആഴ്ചകള്‍ക്കകം ഉണ്ടാകുമെന്നാണ് വിവരം.

 

അനന്ദു രവീന്ദ്രന്‍

കൊച്ചി: കേരളത്തില്‍ ഹൈന്ദവ ഏകീകരണം ലക്ഷമിട്ട് പുതിയ രാഷ്ട്രീയ പ്രസ്ഥാനം ഉദയം കൊള്ളുന്നു. പിന്നോക്ക-മുന്നോക്ക ഹൈന്ദവ വിഭാഗങ്ങളുടെ ഉന്നമനവും ഏകീകരണവുമാണ് ധര്‍മ്മ ജന സേന ലക്ഷ്യമിടുന്നത്. എസ്.എന്‍.ഡി.പി വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളിപ്പള്ളിയാണ് ധര്‍മ്മ ജന സേനയുടെ മാസ്റ്റര്‍ ബ്രെയ്ന്‍. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള സമുദായങ്ങളെ ഉള്‍ക്കൊള്ളുന്നതാവും പുതിയ പ്രസ്ഥാനം എന്നാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.
ഇടത്-വലത് മുന്നണികള്‍ ഹിന്ദു ജനതയോട് തുടരുന്ന അവഗണനയാണ് പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് നയിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. എസ്.എന്‍.ഡി.പിയും കെ.പി.എം.എസുമാണ് ധര്‍മ്മ ജന സേനയുടെ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചിരിക്കുന്നത്. നായര്‍ സമുദായത്തിലെ സംഘടനകളടക്കം നിരവധി ചെറുതും വലുതുമായ സമുദായ സംഘടനകളുമായി ധര്‍മ്മ ജന സേന സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ചില ദേശീയ സാമുദായിക സംഘടനകളുമായും ചര്‍ച്ചകള്‍ നടക്കുന്നതായാണ് വിവരമുണ്ട്. കേരളത്തില്‍ തുടക്കം കുറിച്ച്, സമാന ചിന്താഗതിക്കാരുമായി സഹകരിച്ച് ദേശീയ തലത്തില്‍ ശക്തി ആര്‍ജ്ജിക്കാനാണ് ധര്‍മ്മ ജന സേന ലക്ഷ്യമിടുന്നത്. പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഏതാനം ആഴ്ചകള്‍ക്കകം ഉണ്ടാകുമെന്നാണ് വിവരം.

അതേസമയം ധര്‍മ്മ ജന സേനയുടെ രൂപീകരണം ഏറ്റവും തിരിച്ചടിയാവുക സിപിഐഎമ്മിനായിരിക്കും. സിപിഐ(എം) തുടരുന്ന ഹിന്ദു അവഗണനയിലും ന്യൂന പക്ഷ പ്രീണത്തിലും പ്രതിഷേധിച്ച് ആയിരകണക്കിനാളുകളാണ് പാര്‍ട്ടി വിടുന്നത്. ഭരണത്തിന് വേണ്ടി മുസ്ലീം ലീഗിന്റെ താല്‍പര്യങ്ങള്‍ക്ക് മുന്നില്‍ എല്ലാം അടിയറ വെയ്ക്കുന്ന കോണ്‍ഗ്രസ്സ് നയങ്ങളിലും ഭൂരിപക്ഷത്തിനിടയില്‍ പ്രതിഷേധം ശക്തമാണ്. ചുരുക്കി പറഞ്ഞാല്‍ സംസ്ഥാനത്ത് വന്‍ ഹൈന്ദവ ധ്രവീകരണത്തിനാവും ധര്‍മ്മ ജന സേനയുടെ രൂപീകരണം വഴി വെയ്ക്കുക.

© 2024 Live Kerala News. All Rights Reserved.