ഇന്ത്യ ഇന്ത്യയായി നിലനിൽക്കാൻ നിർബന്ധിത മതപരിവർത്തനം ഇല്ലാതാകണം; മതം മാറ്റം വ്യക്തികളെ അവരുടെ പാരമ്പര്യത്തിൽ നിന്ന് അടർത്തിമാറ്റുമെന്ന് മോഹൻ ഭാഗവത്‌

ബംഗളൂരു: ഇന്ത്യ ഇന്ത്യയായി നിലനിൽക്കാൻ നിർബന്ധിത മതപരിവർത്തനം ഇല്ലാതാകണമെന്ന് മോഹൻ ഭാഗവത്. നിർബന്ധിത മതപരിവർത്തനം നടത്തുകയോ അതിന് അനുവദിക്കുകയോ ചെയ്യരുത്. ഇത് മനുഷ്യരെ പരസ്പരം അകറ്റുമെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി.

മതപരിവർത്തനം സമുദായ ഭിന്നതയിലേക്ക് വഴിവയ്‌ക്കും. ഒരാളെ അയാളുടെ പാരമ്പര്യത്തിൽ നിന്നും അകറ്റി നിർത്തും. അതിനാൽ നിർബന്ധിത മതപരിവർത്തനം തടയേണ്ടത് അത്യാവശ്യമാണ്. ഇന്ത്യ ഇന്ത്യയായി നിലനിൽക്കാൻ നിർബന്ധിത മതപരിവർത്തനം ഇല്ലാതിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ ഇന്ത്യയായി തന്നെ നിലനിർത്തണമന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ നമ്മൾ എന്തായിരുന്നുവോ അത് പോലെ നിലനിൽക്കേണ്ടത് ആവശ്യമാണ്. വേരുകളിൽ നിന്നും നാം വേർപെട്ടാൽ ഇത് സാദ്ധ്യമല്ല. ധർമ്മം വ്യാപിക്കണമെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.

ഹിന്ദു സമൂഹം ഇപ്പോഴും ഒരുപാട് പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിടുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കണ്ടെത്തേണ്ടത് അനിവാര്യമാണ്. നമ്മൾ എല്ലാവരും ഒന്നിച്ച് ശ്രമിച്ചാൽ ഇത് സാദ്ധ്യമാകും. ശ്രമങ്ങൾക്കൊപ്പം ക്ഷമയോടെ കാത്തിരിക്കണം.

ആധുനിക വിദ്യാഭ്യാസം സംസ്‌കാരത്തിൽ നിന്നും ആളുകളെ അൽപ്പം വേറിട്ട് നിർത്തുന്നതാണ്. സംസ്‌കാരത്തെ ശക്തിപ്പെടുത്തുകയാണെങ്കിൽ നമുക്ക് ഏതെങ്കിലും തരത്തിലുളള ആരാധനയുമായി ഇഴുകി ചേരാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.