പതിമൂന്ന് ലക്ഷം എണ്ണിക്കൊടുത്തൊരു കാര്‍ വാങ്ങി.. പക്ഷേ ?

 

വെബ് ഡെസ്‌ക്ക്്: പത്തനംതിട്ട റിനോല്‍ട്ട് ഷോറുമില്‍ നിന്ന് കഴിഞ്ഞ മാസം 14 ന് എന്ന കാര്‍ വാങ്ങിയ സഞ്ചയ് കുരുവിളയാണ് ഇപ്പോള്‍ ആകെ പെട്ട് നില്‍ക്കുന്നത്. 13 ലക്ഷം രൂപ കൊടുത്ത് കാര്‍ വാങ്ങി. എന്നാല്‍ ലഭിച്ച കാറിന്റേയാവട്ടെ, ഓടി തേഞ്ഞ ടയറുകളും, കീറിയ, ഗ്രീസ് പുരണ്ട സീറ്റുകളും, സ്‌ക്രാച്ച് വീണ വാഹന ബോഡിയും.

r 2

എന്നാല്‍ പുതിയ വാഹനത്തിനാണ് താന്‍ ബുക്ക് ചെയ്തതെന്നും, നിലവില്‍ തനിക്ക് ലഭിച്ച, ഉപയോഗിച്ച കാര്‍ വേണ്ടെന്നും സഞ്ചയ് ഷോറൂം അധികൃതരോട് ആവശ്യപ്പെട്ടു. എന്നാല്‍ കാര്‍ മാറ്റിത്തരാന്‍ തരമില്ലെന്നാണ് അധികൃതര്‍ പറഞ്ഞത്. ഇതോടെ കയ്ച്ചിട്ട് ഇറക്കാനും പറ്റില്ല, മധുരിച്ചിട്ട് തുപ്പാനും പറ്റില്ല എന്ന അവസ്ഥയിലാണ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ സഞ്ചയ്.

ഷോറൂമില്‍ ഡെമോ കാറായി ഉപയോഗിച്ചതാണ് തനിക്ക് ലഭിച്ച വാഹനമെന്നാണ് സഞ്ചയ് ആരോപിക്കുന്നത്. മാത്രമല്ല.

r 1ആവശ്യമായ രേഖകളില്ലാത്തതിനാല്‍ കാറിന്റെ രജിസ്‌ട്രേഷന്‍ ്ആര്‍.ടി.ഒ നിരസിച്ചു. തുടര്‍ന്ന് റിനോള്‍ട്ട് ഷോറൂം പാര്‍ക്കിംങ്് ഏരിയയില്‍ കാര്‍ നിര്‍ത്തിയിട്ട് പ്രതിഷേധിച്ചു. എന്തുകൊണ്ടാണ് റിനോള്‍ട്ട് ഇന്ത്യ ഉപഭോക്താക്കളോട് ഇത്തരത്തില്‍ മോശമായി പെരുമാറുന്നതെന്ന് തനിക്ക് അറിയില്ലെന്നും സഞ്ചയ് പറയുന്നു. അതിനാല്‍ റിനോല്‍ട്ടിന്റെ കാറുകള്‍ ആരും വാങ്ങരുതെന്നും സഞ്ചയ് അഭ്യര#ത്ഥിക്കുന്നു. സഞ്ചയ് കുരുവിളയും സുഹൃത്തുക്കളും ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കാറിന്റെ ചിത്രങ്ങള്‍ വന്‍ തോതിലാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.