ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ വടകര പോസ്റ്റ് ഓഫിസ് ആക്രമിച്ച കേസില്‍ റിയാസിനെതിരെയുള്ള വിധി നടപ്പാക്കാന്‍ നടപടിയുമായി തപാല്‍ വകുപ്പ്.

വടകര: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും 12 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും എതിരെയുള്ള വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് തപാല്‍ വകുപ്പ് കോടതിയില്‍ ഹര്‍ജി നല്‍കി. ഡിവൈഎഫ്‌ഐ സമരത്തിന്റെ ഭാഗമായി 2011 ജനുവരി 19 ന് വടകര ഹെഡ് പോസ്റ്റ് ഓഫിസിലെ ഉപകരണങ്ങളും മറ്റും തല്ലിത്തകര്‍ത്ത കേസിലാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചിരുന്നു. ഈ വിധി നടപ്പാക്കാനാണ് ഹര്‍ജി.

പെട്രോളിയം വില വര്ധനയുമായി ബന്ധപെട്ടു ഡിവൈഎഫ്‌ഐ നടത്തിയ അക്രമത്തില്‍ ജനാല ചില്ലുകള്‍, എച്ച്‌സി എല്‍ കിയോക്‌സ് മെഷീന്‍, ബോര്‍ഡുകള്‍, ടെലിഫോണ്‍, ജനാല ഗ്ലാസുകള്‍ മുതലായവ തകര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്ന് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയോളം മന്ത്രിയടക്കം 12 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരില്‍നിന്നും ഈടാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. 2014 ല്‍ വിധി വന്നിട്ടും പണമടക്കാന്‍ ഇവര്‍ തയ്യാറായില്ല. മേല്‍ കോടതിയില്‍ അപ്പീല്‍ നല്കിയെങ്കിലും 2017 നവംബറില്‍ ഒന്‍പതിന് അത് തള്ളിയിരുന്നു. എന്നാല്‍ കോടതിവിധി പ്രകാരം ഇവര്‍ പണം അടക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് വിധി നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടു തപാല്‍ വകുപ്പ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.