ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അല്‍ക്കാ ലാംബയ്ക്കുനേരെ ആക്രമണം

 

ന്യൂഡല്‍ഹി: മയക്കുമരുന്നിന് എതിരായ പ്രചാരണ പ്രവര്‍ത്തനത്തിനിടെ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അല്‍ക്കാ ലാംബയ്ക്കുനേരെ ന്യൂഡല്‍ഹിയില്‍ ആക്രമണം. കല്ലേറില്‍ ലാംബയുടെ തലയ്ക്ക് പരിക്കേറ്റു. പോലീസ് കസ്റ്റഡിയില്‍ എടുത്ത അക്രമിയെ ചോദ്യംചെയ്ത് വരികയാണ്. ഡല്‍ഹിയിലെ കശ്‌മേര്‍ ഗേറ്റ് പ്രദേശത്തുവച്ച് ഇന്നു രാവിലെ ആയിരുന്നു ആക്രമണം. മയക്കുമരുന്നിന് എതിരായ പ്രവര്‍ത്തനങ്ങളില്‍നിന്ന് ഭയന്ന് പിന്മാറില്ലെന്ന് ലാംബ ട്വീറ്റ് ചെയ്തു. അരുണ അസഫലി ഹോസ്പിറ്റലില്‍ പ്രഥമ ശുശ്രൂഷ നല്‍കിയശേഷം അവരെ വിട്ടയച്ചു. ചാന്ദ്‌നി ചൗക്ക് മണ്ഡലത്തിലെ എം.എല്‍.എയാണ് അല്‍ക്ക ലാംബ.

© 2024 Live Kerala News. All Rights Reserved.