തിരുവനന്തപുരം: സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടാഴ്ചമാത്രം ശേഷിക്കെ 2000 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. വാർഷിക പദ്ധതികളുടെ നടത്തിപ്പ് മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് നടപടി.കേന്ദ്രം അനുവദിച്ച പരിധിയിൽനിന്നാണിത്. ഇതോടെ ഈവർഷം പൊതുവിപണിയിൽനിന്നുള്ള കടമെടുപ്പ് 23,000 കോടിയാവും. 28,800 കോടിയാണ് കേരളത്തിന്റെ കടമെടുപ്പ് പരിധി.