ഹിജാബ് നിരോധനം ; കർണാടക ബന്ദിന് തണുത്ത പ്രതികരണം

ഹിജാബ് ധരിക്കാനുള്ള ഹൈക്കോടതി ഉത്തരവിൽ പ്രതിഷേധിച്ച് മുസ്ലീം സംഘടനകൾ ഇന്ന് കർണാടകയിൽ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. അമീറെ ശരീഅയുടെ കീഴില്‍ മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായി ആഹ്വാനം ചെയ്ത ബന്ദിന് . പത്തോളം പ്രമുഖ സംഘടനകളും നേതൃപരമായ പങ്കുവഹിക്കുന്നത് പോപുലര്‍ ഫ്രണ്ടും എസ്ഡിപിഐയുമാണ്

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച മുസ്ലീം സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തതിനെ തുടർന്ന് ബെംഗളൂരുവിൽ തണുത്ത പ്രതികരണം ശിവാജി നഗർ , കൊമേർഷ്യൽ സ്ട്രീറ്റ് പ്രദേശങ്ങളിൽ മാത്രമാണ് കുറച്ചെങ്കിലും കടകൾ അടഞ്ഞു കിടന്നതു . ഗതാഗത സംവിധാനങ്ങൾ സാധാരണ രീതിയിൽ പ്രവർത്തിച്ചു .
അതേസമയം, ബന്ദിനെതിരെ ഉഡുപ്പിയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്.

പ്രതിപക്ഷമായ കോൺഗ്രസ് നിഷ്പക്ഷ നിലപാട് സ്വീകരിക്കാൻ തീരുമാനിച്ചു. “ഞങ്ങൾ മതനേതാക്കളുമായി ഒരു കൂടിക്കാഴ്ച നടത്തി, ഈ വിഷയത്തിൽ നിയമപോരാട്ടത്തെ പിന്തുണയ്ക്കാൻ തീരുമാനിച്ചു,” ഹിജാബ് വിഷയത്തിൽ കോൺഗ്രസ് മുസ്ലീം നേതാക്കളുടെ നിലപാടിനെക്കുറിച്ച് ഒരു കോൺഗ്രസ് നിയമസഭാംഗം പറഞ്ഞു.

അതിന്ടെ ഖൈബർ പഖ്തൂൺഖ്വയിൽ നടന്ന റാലിയിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കർണാടക ഹൈക്കോടതി ഉത്തരവിനെ പരാമർശിച്ചിരുന്നു .

© 2024 Live Kerala News. All Rights Reserved.