ആരെയും പഴിച്ചിട്ട് കാര്യമില്ല.തലമറക്കൽ ഇസ്‌ലാമിൽ അഭിവാജ്യമല്ലെന്ന ധാരണ പൊതു മൂഹത്തിനിടയിൽ വളർത്തിയത് നമ്മൾ തന്നെയാണ്. പ്രശസ്ത ഇസ്‌ലാമിക പ്രബോധകൻ സയ്യിദ് ഇബ്നു ജോർജിന്റെ കുറിപ്പ് വൈറലാകുന്നു

ആരെയും പഴിച്ചിട്ട് കാര്യമില്ല.
തലമറക്കൽ ഇസ്‌ലാമിൽ അഭിവാജ്യമല്ലെന്ന ധാരണ പൊതു സമൂഹത്തിനിടയിൽ വളർത്തിയത് നമ്മൾ തന്നെയാണ്.
ശിരോ വസ്ത്രം ധരിക്കാൻ നിലവിൽ വിലക്കില്ലാത്ത നമ്മുടെ നാട്ടിൽ ഇസ്‌ലാം നിർദ്ദേശിച്ച നിബന്ധനകൾ പാലിച്ച് തല മറക്കുന്ന എത്ര വിദ്യാർത്ഥികളുണ്ട്..? ഉമ്മമാരുണ്ട്.?
ചിലർക്ക് തീരെയില്ല,
ചിലർക്ക് തോളിൽ,
ചിലർക്ക് തലയുടെ പകുതി,
ചിലർ തട്ടം കൊണ്ട് തട്ടുകൾ പണിത് മൊഞ്ച് കൂട്ടുന്നു.
നമ്മൾ അനുവർത്തിക്കുന്ന ഹിജാബ് ഇതൊക്കെയാണ്,
തോളിലൂടെ ഒരു ഷാൾ ഇടല്ലല്ല ഹിജാബ്,
തലയുടെ പകുതി മറക്കലല്ല ഹിജാബ്,
ബാങ്ക് വിളി കേൾക്കുമ്പോഴും ഉസ്താദുമാരെ കാണുമ്പോഴും തലയിലേക്ക് വലിച്ചിടുന്ന തുണിക്കഷ്ണമല്ല ഹിജാബ്,
ഏറ്റവും ചുരുങ്ങിയത് അന്യരെ ആകർഷിക്കാത്ത രീതിയിൽ തലമുടിയും കഴുത്തും നെഞ്ചും പൂർണമായും മറയുന്ന രീതിയിൽ തല മറക്കാനാണ് ഇസ്‌ലാം നിർദേശിക്കുന്നത്.
നിൻ്റെ മകൾ/ഭാര്യ/പെങ്ങൾ/ഉമ്മ എങ്ങനെയാണ് വസ്ത്രം ധരിക്കുന്നത്..?
തലമുടി മറക്കുന്നത് പൂർണമാണോ….?
വസ്ത്രത്തിൻ്റെ കൈക്ക് എത്രവരെ ഇറക്കം ഉണ്ട്…?
ഇനിയും കോടതിയെയും സംഘ്പരിവരാത്തെയും പഴിച്ച് മാറിനിൽക്കാൻ എനിക്കും നിനക്കും സാധിക്കുമോ..!
മുടിയും ശരീര ഭാഗങ്ങളും തുറന്നിട്ട് നടന്ന പെങ്ങളേ,,
അത് വിലക്കാതിരുന്ന ഉമ്മാ,,
എല്ലാം കണ്ടിട്ടും അറിഞ്ഞിട്ടും അറിവില്ലായ്മ നടിച്ച ഉപ്പാ,,
സ്റ്റാറ്റസ് സിൻ്റെ വമ്പ് പറഞ്ഞ് അവളെ സപ്പോർട്ട് ചെയ്ത സഹോദരാ..,
നമ്മളാണ് ഉത്തരവാദികൾ, ഞാനും നീയും അടങ്ങുന്ന നമ്മൾ തന്നേ,
ഇതിവിടെയൊന്നും അവസാനിക്കില്ല,
കൈ പൂർണ്ണമായി മറയുന്ന എത്ര മുസ്‌ലിം വിദ്യാർത്ഥിനികളെ നമ്മുടേ സ്കൂളുകളിൽ കാണാൻ കഴിയും,
അടുത്ത ചവിട്ടി ആ സ്റ്റെപ്പിലേക്കാണ്..
നാം മാറണം..,! എങ്കിലേ നമ്മുടെ സാഹചര്യങ്ങളും റബ്ബ് നമുക്ക് അനുകൂലമാക്കി തരൂ…
إِنَّ اللَّـهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا مَا بِأَنفُسِهِمْ ۗ
അല്ലാഹു പറയുന്നു:
സ്വയം നിലപാടുകളിൽ മാറ്റം വരുത്താതെ ഒരു ജനതക്കും അല്ലാഹു മാറ്റങ്ങൾ നൽകുകയില്ല,
അല്ലാഹു തൗഫീഖ് നൽകട്ടെ,,
മുസ്‌ലിം ഐഡൻ്റിറ്റി കാത്ത് സൂക്ഷിച്ച് റൂഹും പിരിയും വരെ
ഇസ്സത്തോടെ ജീവിക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ,,ആമീൻ

courtesy – Saeed Ibn George

© 2024 Live Kerala News. All Rights Reserved.