‘ക്രൂരമായ കൂട്ട ബലാത്സംഗം പിന്നെ ജീവനോടെ വാൾ കൊണ്ട് കീറി മുറിച്ചു’ കാശ്മീരി പണ്ഡിറ്റായ ഗിരിജ ടിക്കൂ അനുഭവിച്ച ദുരിതങ്ങൾ ഇങ്ങനെ , കശ്മീർ ഫയൽസ് ചർച്ചയാകുമ്പോൾ

വിവേക് ​​അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോൾ, കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെക്കുറിച്ചുള്ള അനുഭവങ്ങളും വെളിപ്പെടുത്തലുകളും വീണ്ടും ചർച്ചയാകുന്നു. കശ്മീരി ഹിന്ദുക്കളുടെ സത്യവും കഷ്ടപ്പാടും സിനിമ വെളിച്ചത്തിലേക്ക് കൊണ്ടുവന്നു. ആ കാലഘട്ടത്തിലെ ഏറ്റവും ഞെട്ടിക്കുന്ന സംഭവങ്ങളിലൊന്നാണ് കശ്മീരി പണ്ഡിറ്റായ ഗിരിജ ടിക്കൂനെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ജീവനോടെ തന്നെ വാൾ കൊണ്ട് രണ്ടായി കീറി മുറിച്ചാണ് ഇവരെ കൊലപ്പെടുത്തിയത്.
മൂന്ന് പതിറ്റാണ്ടിലേറെയായി നിശബ്ദത പാലിച്ച ഗിരിജയുടെ കുടുംബം ഒടുവിൽ സിനിമ പുറത്ത് വന്നതിനു പിന്നാലെയാണ് സംഭവം തുറന്നുപറഞ്ഞത്. ഗിരിജയുടെ അനന്തരവൾ, സിധി റെയ്‌നയാണ് ഇൻസ്റ്റാഗ്രാമിൽ ഹൃദയ സ്‌പർശിയായ പോസ്റ്റ് പങ്ക് വച്ചത്. തന്റെ കുടുംബം ഇപ്പോഴും നീതിക്കായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞ് സിധി സിനിമ കാണാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയും ചെയ്തു. ഗിരിജയ്‌ക്ക് എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുമ്പോൾ, തന്റെ കുടുംബവും ഓരോ കശ്മീരി പണ്ഡിറ്റ് കുടുംബവും കടന്നുപോയ ഭയാനകമായ രാത്രികളാണ് സിനിമ കാണിക്കുന്നതെന്ന് അവർ പറഞ്ഞു.
‘എന്റെ അച്ഛന്റെ സഹോദരി, ഗിരിജ ടിക്കൂ, ഒരു യൂണിവേഴ്സിറ്റിയിലെ ലൈബ്രേറിയൻ ആയിരുന്നു, അവർ ശമ്പളം വാങ്ങാൻ പോയിരുന്നു, തിരികെ വരുന്ന വഴിയിൽ അവർ യാത്ര ചെയ്തിരുന്ന ബസ് നിർത്തി, പിന്നീട് സംഭവിച്ചത് ഇപ്പോഴും എന്നെ വിറപ്പിക്കും, എന്റെ ബുവയെ ഒരു ടാക്സിയിലേയ്‌ക്ക് എറിഞ്ഞു, അഞ്ച് പുരുഷന്മാർ (അവരിൽ ഒരാൾ ബുവയുടെ സഹപ്രവർത്തകനാണ്), ബുവയെ ബലാത്സംഗം ചെയ്യുകയും തുടർന്ന് മരപ്പണിക്കാർ ഉപയോഗിക്കുന്ന വാൾ ഉപയോഗിച്ച് ജീവനോടെ വെട്ടി മുറിച്ച് കൊലപ്പെടുത്തുകയും ചെയ്തു. “ സിധി പറയുന്നു. “എന്റെ ബാബ്ലി ബുവയ്‌ക്ക് നീതി ലഭിക്കാൻ ഒന്നും ചെയ്തിട്ടില്ലാത്ത ലജ്ജയിലും ദേഷ്യത്തിലുമാണ് ഓരോ സഹോദരനും ജീവിച്ചിരുന്നതെന്ന് എന്റെ അച്ഛൻ എന്നോട് പറയുന്നു,” സംഭവത്തെക്കുറിച്ച് ആരും സംസാരിക്കുന്നത് താൻ കേട്ടിട്ടില്ലെന്നും സിധി റെയ്‌ന പറഞ്ഞു.
ബന്ദിപ്പോരയിൽ നിന്നുള്ള കശ്മീരി ഹിന്ദുവായിരുന്നു ഗിരിജ ടിക്കൂ. കശ്മീർ താഴ്‌വരയിലെ ഒരു സർവകലാശാലയിൽ ലബോറട്ടറി അസിസ്റ്റന്റായി ജോലി ചെയ്തു. യാസിൻ മാലിക്കിന്റെ നേതൃത്വത്തിലുള്ള ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ ഭീകരർ നടത്തിയ ‘ആസാദി മൂവ്‌മെന്റിന്’ ശേഷം ടിക്കൂ കുടുംബത്തോടൊപ്പം പലായനം ചെയ്ത് ജമ്മുവിൽ സ്ഥിര താമസമാക്കിയിരുന്നു. ഒരു ദിവസം, താഴ്‌വരയിലെ സ്ഥിതി മെച്ചമാണെന്നും ശമ്പളം വാങ്ങാൻ തിരികെ വരാമെന്നും അധികൃതരിൽ ഒരാളിൽ നിന്ന് സന്ദേശം ലഭിച്ചു. സുരക്ഷിതത്വത്തെ കുറിച്ച് അവർ ഉറപ്പു നൽകി.
1990 ജൂണിൽ, ഗിരിജ തന്റെ ശമ്പളം വാങ്ങാൻ താഴ്‌വരയിലെത്തിയപ്പോൾ, ഗിരിജയെ സഹപ്രവർത്തകന്റെ വീട്ടിൽ നിന്ന് അജ്ഞാത സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി. തട്ടിക്കൊണ്ട് പോയി കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഗിരിജയുടെ മൃതദേഹം വഴിയരികിൽ ഭീകരമായ അവസ്ഥയിൽ കണ്ടെത്തി. ക്രൂരമായ കൂട്ടബലാത്സംഗത്തിനു ഗിരിജ ഇരയായതായി പോസ്റ്റ്‌മോർട്ടം വെളിപ്പെടുത്തി. ഗിരിജ ജീവിച്ചിരിക്കുമ്പോൾ തന്നെ ശരീരം കീറി മുറിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
courtesy k Sreelal

© 2024 Live Kerala News. All Rights Reserved.