ഹിജാബ് നിർബന്ധമുള്ള മത നിയമമല്ല എന്ന നിലപാടിൽ നിന്നും മലക്കം മറിഞ്ഞു കർണാടക ഹൈക്കോടതി വിധിക്കെതിരെ കോൺഗ്രസിന്റെ ദേശീയ വക്താവ് ഷമ മുഹമ്മദ്

‘ഇന്ത്യയെപ്പോലുള്ള ഒരു മതേതര ജനാധിപത്യ രാജ്യത്ത്, ഓരോ സ്ത്രീക്കും അവൾക്ക് ഇഷ്ടമുള്ളത് ധരിക്കാനുള്ള അവകാശമുണ്ട്. സ്ത്രീകൾ എന്ത് ധരിക്കണം, ധരിക്കരുത് എന്ന കാര്യത്തിൽ ആരും ഇടപെടേണ്ട. ഇക്കാര്യം ആരും നിർദ്ദേശിക്കുകയും ചെയ്യണ്ട. സ്‌കൂളുകളിൽ, എല്ലാവർക്കും ഒരേ നിറത്തിലുള്ള ശിരോവസ്ത്രം യൂണിഫോമായി അനുവദിക്കണം. തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകൾക്ക് നൽകാത്തത് എന്തുകൊണ്ടാണ്?’, ഷമ മുഹമ്മദ് ചോദിച്ചു.

അതേസമയം, ഷമയുടെ പോസ്റ്റിനു താഴെ വിമർശനവും പരിഹാസവും ഉയരുന്നുണ്ട്. ഹിജാബ് വിഷയത്തിൽ മുൻപ് സ്വീകരിച്ച നിലപാട് തന്നെയാണോ ഇപ്പോഴും ഉള്ളതെന്നും, അതോ പഴയ ഡയലോഗുകൾ എല്ലാം മറന്നോ എന്നും ഇവർ ചോദിക്കുന്നു. ‘ഇസ്‌ലാമിൽ ഹിജാബ് നിർബന്ധമല്ലെന്ന നിങ്ങളുടെ പ്രസ്താവനയിൽ നിങ്ങൾ ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടോ? കർണാടക ഹൈക്കോടതിയും ഇത് തന്നെയാണ് പറഞ്ഞത്’, കമന്റായി ചിലർ പരിഹസിക്കുന്നു.

ഹിജാബ് വിഷയത്തിലും ഏകീകൃത സിവിൽ കോഡ്‌ വിഷയത്തിലും 2016 ൽ ഷമ നടത്തിയ പ്രസ്താവനകളാണ് സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയത്. ഹിജാബ് നിർബന്ധമല്ലെന്നും ഇന്ത്യൻ മുസ്ലീങ്ങൾ അറബികളെ പോലെ പെരുമാറരുതെന്നും ഇന്ത്യക്കാരായി പെരുമാറണമെന്നുമാണ് ഷമ മുഹമ്മദിന്റെ പഴയ പോസ്റ്റിലുള്ളത്. ഹിജാബ് നിർബന്ധമല്ലെന്നും പോയി ഖുർആൻ വായിക്കാനും ഷമ കൂട്ടിച്ചേർക്കുന്നുണ്ട്. ഈ പോസ്റ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ സഹിതം പങ്കുവെച്ചുകൊണ്ടാണ്, നിലവിലെ കോടതി വിധിയിൽ ഇവർ സ്വീകരിച്ചിരിക്കുന്ന നിലപാട് മാറ്റത്തെ സൈബർ പോരാളികൾ പരിഹസിക്കുന്നത്

© 2024 Live Kerala News. All Rights Reserved.