കശ്മീർ ഫയൽസ് കൂടുതൽ തീയേറ്ററുകളിൽ , മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള തീയേറ്ററുകളിൽ കൂടി പത്തിലധികം സ്‌ക്രീനുകളിൽ പുതുതായി പ്രദർശനം ,

മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള കോഴിക്കോട് ആശീർവാദ്, തൊടുപുഴ ആശീർവാദ്, ഹരിപ്പാട് ലാൽ സിനിപ്ലക്സ് എന്നീ തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എടുത്തിരിക്കുന്നത്. മലയാളിയും ഹിന്ദി നിർമാതാവുമായ ശ്രീകാന്ത് ഭാസിയുടെ ഉടമസ്ഥതയിലുള്ള കാർണിവൽ ഗ്രൂപ്പിന്റെ തിയേറ്ററുകളിലും കശ്മീർ ഫയൽസ് പ്രദശിപ്പിക്കുന്നുണ്ട്. ഐഎംഡിബിയിലും പ്രമുഖ പത്രങ്ങളിലും ചാനലുകളിലും മികച്ച റിവ്യൂവും റേറ്റിംഗും വന്നതോടെ രാജ്യത്താകമാനമുള്ള തിയേറ്ററുകളിൽ ചിത്രത്തിന് കൂടുതൽ ഷോകൾ ഏർപ്പെടുത്തി. മോഹൻലാലിന്റെ പിന്തുണ കൂടി ലഭിച്ചതോടെ കേരളത്തിലും 2 തിയേറ്ററുകളിൽ നിന്ന് 18 തിയേറ്ററുകളിലേക്ക് ചിത്രത്തിന്റെ ഷോകൾ വ്യാപിച്ചിട്ടുണ്ട്.

© 2022 Live Kerala News. All Rights Reserved.