‘കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ ന്യായീകരിക്കുന്ന കോൺഗ്രസ് ഹിന്ദുക്കളുടെ മുറിവിൽ ഉപ്പ് പുരട്ടുന്നു‘: കെ സുരേന്ദ്രൻ

കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ ന്യായീകരിക്കുകയും ഇസ്ലാമിക മൗലികവാദികളെ വെള്ള പൂശുകയും ചെയ്ത കോൺഗ്രസിനെതിരെ രൂക്ഷമായ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ യാതൊരു നാണവുമില്ലാതെ കോൺഗ്രസ് ന്യായീകരിക്കുകയാണ്. ഇസ്ലാമിക മൗലികവാദികൾ ലക്ഷക്കണക്കിന് കശ്മീരി ഹിന്ദുക്കളെയാണ് താഴ്വരയിൽ വംശഹത്യക്ക് ഇരയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

കശ്മീരിലെ എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം നെഹ്രു കുടുംബമാണ്. ഹിന്ദുക്കളുടെ മുറിവിൽ ഉപ്പ് പുരട്ടുന്ന നടപടി കോൺഗ്രസ് അവസാനിപ്പിക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

© 2023 Live Kerala News. All Rights Reserved.