പുതുജീവൻ പകരുമെന്ന് പറഞ്ഞ് വന്നു, ഉള്ളജീവനും ഊതിക്കെടുത്തി; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ പരിഹാസവുമായി സ്‌മൃതി ഇറാനി

5 സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് (congress) കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രിയങ്കാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

യുപിയില്‍ പാര്‍ട്ടിക്ക് പുതുജീവന്‍ പകരുമെന്നാണ് പ്രിയങ്ക പറഞ്ഞിരുന്നു എന്നാല്‍ പ്രിയങ്ക ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ ഉള്ള ജീവന്‍ ഊതിക്കെടുത്തുകയാണ് ചെയ്തത്. തെറ്റുകളില്‍ നിന്ന് പാഠം പഠിക്കാനുള്ള കഴിവ് രാഹുലിനുണ്ടെന്ന് ഞാന്‍ കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു.

യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ യുപിയില്‍ നടപ്പിലാക്കിയ പദ്ധതികളാണ് വിജയത്തിലേക്ക് നയച്ചത്. സ്ത്രീ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ആദിത്യനാഥ് പ്രാധാന്യം നല്‍കിയതായി അവര്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പ്രതികരണം.

© 2022 Live Kerala News. All Rights Reserved.