‘രാഹുൽ ഗാന്ധിയ്ക്ക് ഇനി വയനാടിന്റെ പ്രധാനമന്ത്രിയായി തുടരാം’: തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ നാലിടത്തും ബിജെപി വിജയം ഉറപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കോൺഗ്രസ് രാജ്യത്ത് പൂർണമായും ഇല്ലാതായെന്നും മോദിയോടുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകമാണ് ബിജെപിക്ക് വൻവിജയം ലഭിക്കാൻ കാരണമായതെന്നും സുരേന്ദ്രൻ പറഞ്ഞു.

‘കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ തകര്‍ച്ചയാണ് തിരഞ്ഞെടുപ്പിലൂടെ വ്യക്തമായത്. കോണ്‍ഗ്രസിന്റെ ഈ പതനം കേരളത്തിലെ കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്കും ആക്കം കൂട്ടും. കോണ്‍ഗ്രസ് ഇനി രക്ഷപ്പെടാന്‍ പോകുന്നില്ല എന്നതിന് തെളിവാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍. പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി സ്വയം അവരോധിച്ചിട്ടുള്ള രാഹുല്‍ ഗാന്ധിക്ക് ഇനി വയനാട് പ്രധാനമന്ത്രിയായിട്ട് മാത്രമേ മുന്നോട്ട് പോകാനാവൂ’- സുരേന്ദ്രന്‍ പറഞ്ഞു.

© 2022 Live Kerala News. All Rights Reserved.