ഉത്തർ പ്രദേശിൽ സാക്ഷരത നിരക്ക് കൂടിയതോടെ കമ്മ്യൂണിസം തകർന്നു; മത്സരിച്ച മൂന്ന് സീറ്റുകളിലും സിപിഎം സ്ഥാനാർത്ഥികൾ അഞ്ചാം സ്ഥാനത്തിനും പിന്നിലായി

ലഖ്നൗ: ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സീറ്റുകളിലും ദയനീയ പരാജയം ഏറ്റുവാങ്ങി കെട്ടിവച്ച കാശ് നഷ്ടപ്പെടുത്തി സിപിഎം. ഒരു കാലത്ത് നിരവധി എം എൽ എമാരെയും എം പിമാരെയും ക്രമാനുഗതമായി ഉത്തർ പ്രദേശിന് സമ്മാനിച്ച പാർട്ടിയായിരുന്നു സിപിഎം. എന്നാൽ സംസ്ഥാനത്ത് ഇന്ന് ഏറ്റവും ജീർണിച്ച അവസ്ഥയിലാണ് പാർട്ടി എന്നത് തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്നും വ്യക്തമാകുന്നു.

1951 മുതൽ ഉത്തർ പ്രദേശിൽ കമ്മ്യൂണിസ്റ്റ് പാർട്ടി മത്സരിക്കുന്നുണ്ട്. എന്നാൽ ആദ്യ തെരഞ്ഞെടുപ്പിൽ ഒരാളെ പോലും വിജയിപ്പിക്കാൻ പാർട്ടിക്ക് സാധിച്ചിരുന്നില്ല. എന്നാൽ അന്ന് 43 സീറ്റുകളിൽ പാർട്ടിക്ക് സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നു.

2007ലെ തെരഞ്ഞെടുപ്പിൽ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും അക്കൗണ്ട് പൂട്ടി. പിന്നീട് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും അവർ തോറ്റുകൊണ്ടേയിരിക്കുന്നു.

ഇത്തവണ മത്സരിക്കാൻ സ്ഥാനാർത്ഥികളെ തേടി അലഞ്ഞ സിപിഎമ്മിന് മൂന്നിടത്ത് ആളെ നിർത്താൻ സാധിച്ചു. സലേംപൂർ മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി സതീഷ് കുമാർ ആറാം സ്ഥാനത്തെത്തി. ചക്കിയ മണ്ഡലത്തിലെ പാർട്ടി സ്ഥാനാർത്ഥി ജനിനാഥ് എട്ടാം സ്ഥാനത്തും കൊറാവോ മണ്ഡലത്തിലെ സ്ഥാനാർത്ഥി ചിരഞ്ജുലാൽ 12ആം സ്ഥാനത്തുമാണ് എത്തിയത്.

കേരളത്തിലെ സാക്ഷരതയുടെയും വികസനത്തിന്റെയും പേരിൽ അന്യസംസ്ഥന രാഷ്ട്രീയ നേതൃത്വങ്ങളെ പരിഹസിക്കുന്ന സിപിഎമ്മും കോൺഗ്രസും ഉത്തർ പ്രദേശിൽ വികസനത്തിനും സാക്ഷരതയ്ക്കും വിപരീത അനുപാതത്തിൽ താഴേക്ക് പോകുന്ന ദയനീയമായ സ്ഥിതിയാണ് നിലവിലുള്ളത്.

© 2022 Live Kerala News. All Rights Reserved.