ഗോവയിൽ സർക്കാർ രൂപീകരണത്തിനൊരുങ്ങി ബിജെപി : സത്യപ്രതിജ്ഞ തിങ്കളാഴ്ച

ഗോവയിൽ സർക്കാർ രൂപീകരണത്തിനൊരുങ്ങി ബിജെപി. ബിജെപി മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മൂന്ന് സ്വതന്ത്രര്‍ ബി ജെ പിയെ പിന്തുണക്കുമെന്ന് അറിയിച്ച പശ്ചാത്തലത്തിലാണ് കേവല ഭൂരിഭക്ഷം ഉറപ്പിച്ച്‌ ബിജെപി ഭരണത്തുടര്‍ച്ചയിലേക്ക് പോകുന്നത്.

സര്‍ക്കാര്‍രൂപവത്ക്കരണത്തിന് അടുത്ത ദിവസം തന്നെ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ളയെ സന്ദര്‍ശിച്ച്‌ ബി ജെ പി അവകാശവാദം ഉന്നയിക്കും.

40അംഗ ഗോവന്‍ അസംബ്ലിയില്‍ 19 സീറ്റിലാണ് ബി ജെ പി മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസ് 12 സീറ്റിലും തൃണമൂല്‍ കോണഗ്രസ് മൂന്ന് സീറ്റിലും എ എ പിയും സ്വതന്ത്രരുമടക്കം ആറ് സീറ്റിലുമാണ് വിജയം ഉറപ്പിച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് സ്വതന്ത്രര്‍ ബി ജെ പിയെ പിന്തുണക്കുന്നതോടെ അവരുടെ സീറ്റ് നില 22-ലെത്തും. 21 സീറ്റാണ് കേവല ഭൂരിഭക്ഷത്തിന് വേണ്ടത്.

© 2022 Live Kerala News. All Rights Reserved.