ഏഷ്യാനെറ്റ് ന്യൂസും സിന്ധുസൂര്യകുമാറും പിന്നെ കല്ലുവെച്ച നുണകളും.. ചാനല്‍ മേധാവിയ്‌ക്കൊരു ഈഴവന്റെ തുറന്ന കത്ത്.. ജിതിന്‍ ഉണ്ണിക്കുളം എഴുതുന്നു..

വെള്ളാപ്പള്ളിയെ കുറ്റം പറയാന്‍ മാത്രമല്ലേ നിങ്ങടെ ചാനലിനു നേരമുള്ളൂ.. എന്തായാലും സിന്ധു സൂര്യകുമാരും വെള്ളാപ്പള്ളിയെ വച്ച് കുറെ പണം ഉണ്ടാക്കും… അവര്‍ക്ക് പിന്നെ വേറെ പണിയൊന്നും ഇല്ലാലോ….ഈഴവര്‍ക്ക് വെള്ളാപ്പള്ളി നടേശന്‍ ചങ്കൂറ്റം ഉള്ള നേതാവ് ആണ് എന്നും , അദ്ദേഹത്തിനെ ഈഴവ സമുദായത്തെ രക്ഷിക്കാന്‍ കഴിയൂ’ എന്നും ഞാന്‍ അടക്കമുള്ള സമുദായ അംഗങ്ങള്‍ വിശ്വസിക്കാന്‍ കാരണം നിങ്ങള്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ ആണ്.

 

Jithin Unnikkulam

ജിതിന്‍ ഉണ്ണിക്കുളം എഴുതുന്നു..
  കോഴിക്കോട്‌

                                                                                                                                                              08.08.2015

 

മാന്യ സുഹൃത്തേ,

മാദ്ധ്യമം എന്നാല്‍ എല്ലാവരുടെയും പ്രശ്‌നങ്ങള്‍ നല്ല രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന ഒന്നാകണം. അല്ലെങ്കില്‍ ഏതെങ്കിലും ഒരു പ്രത്യേക രാഷ്്ട്രീയ പാര്‍ട്ടിയുടെ ചാനല്‍ ആയിരിക്കണം. ഇത് രണ്ടും അല്ലെങ്കില്‍ മിണ്ടാതെ ഇരിക്കണം.
നരേന്ദ്ര മോദി അധികാരത്തില്‍ വന്ന അന്ന് മുതല്‍ നിങ്ങളുടെ വാര്‍ത്തകളില്‍ കേള്‍ക്കുവാന്‍ കഴിഞ്ഞത് വര്‍ഗ്ഗീയത മാത്രം… കേന്ദ്ര സര്‍ക്കാര്‍ കൊടുക്കുന്ന ഒരു കാര്യവും നിങ്ങളുടെ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ഏതോ പാര്‍ട്ടിക്ക് വേണ്ടി ബി ജെ പിയെ ഒന്നടങ്കം കുറ്റപ്പെടുത്തുക മാത്രമാണ് നിങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.
ആ കാര്യത്തില്‍ ഏതായാലും ഞാന്‍ ഇടപെടുന്നില്ല, പക്ഷെ കഴിഞ്ഞ കുറച്ചു ദിവസമായി എസ്എന്‍ഡിപി യോഗം ബിജെപി യുമായി സഹകരിക്കാന്‍ പോകുന്നു എന്ന പ്രചരണങ്ങളും പ്രസ്ഥാവനകളും വന്നു തുടങ്ങിയ അന്നുമുതല്‍, നിങ്ങള്‍ തുടങ്ങിയതാണ് എസ് എന്‍ ഡി പി യോഗത്തെയും വെള്ളാപ്പള്ളി നടേശനേയും കുറിച്ച് വെറുതെ വാര്‍ത്തകള്‍ സൃഷ്ടിക്കുവാന്‍…
എല്ലാ സമുദായത്തിനും സമുദായ നേതാക്കള്‍ ഉണ്ട് അവരെല്ലാം അതാത് സമുദായത്തിന് വേണ്ടി അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് ചിലപ്പോള്‍ രാക്ഷ്ട്രീയമായി ചിന്തിച്ചിരിക്കാം, അത് ഞങ്ങളുടെ സമുദായത്തിന് വേണ്ടിയാണ്, അത് നിങ്ങള്‍ ഞങ്ങളെ ബോധ്യപ്പെടുത്തേണ്ട.
എന്തുകൊണ്ട് വെള്ളാപ്പള്ളി നടേശനെ മാത്രം വേട്ടയാടുന്നു..? അതിന് കാരണം ഒന്നുമാത്രം.
കേരളത്തില്‍ ഇങ്ങനെ വെട്ടി തുറന്നു പറയുന്ന മറ്റൊരു സമുദായ നേതാവ് ഇല്ല എന്നത് തന്നെ….

എന്താണേലും വെള്ളാപ്പള്ളി നടേശന്‍ ഉള്ളത് കൊണ്ട് നിങ്ങടെ മൊയലാളിക്ക് ലേശം വരുമാനം കൂടും…. വെള്ളാപ്പള്ളിയെ കുറ്റം പറയാന്‍ മാത്രമല്ലേ നിങ്ങടെ ചാനലിനു നേരമുള്ളൂ.. എന്തായാലും സിന്ധു സൂര്യകുമാരും വെള്ളാപ്പള്ളിയെ വച്ച് കുറെ പണം ഉണ്ടാക്കും… അവര്‍ക്ക് പിന്നെ വേറെ പണിയൊന്നും ഇല്ലാലോ….ഈഴവര്‍ക്ക് വെള്ളാപ്പള്ളി നടേശന്‍ ചങ്കൂറ്റം ഉള്ള നേതാവ് ആണ് എന്നും , അദ്ദേഹത്തിനെ ഈഴവ സമുദായത്തെ രക്ഷിക്കാന്‍ കഴിയൂ’ എന്നും ഞാന്‍ അടക്കമുള്ള സമുദായ അംഗങ്ങള്‍ വിശ്വസിക്കാന്‍ കാരണം നിങ്ങള്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ ആണ്.

വീണ്ടും വീണ്ടും നിങ്ങള്‍ എസ് എന്‍ ഡി പി യോഗത്തെയും യോഗനേതാക്കളെയും വിമര്‍ശിക്കണം എന്നാണ് ഒരു എസ് എന്‍ ഡി പി അനുഭാവി എന്ന നിലയ്ക്ക് എന്റെ അഭ്യര്‍ഥന…. എങ്കിലേ ഈ സമുദായം നന്നാകുകയുള്ളൂ…..കൂടെ ബി ജെ പി യും നന്നാകും….
എസ്.എന്‍.ഡി.പി-ബിജെപി ബന്ധത്തില്‍ സിപിഎമ്മിനാണ് ഇന്ന് ഏറ്റവും കൂടുതല്‍ ഭീഷണി ഉള്ളതെങ്കിലും, നിങ്ങളെ പോലെ നെറികെട്ട മാദ്ധ്യമമല്ല കൈരളി ചാനല്‍, അവര്‍ക്ക് നിങ്ങളെക്കാള്‍ വിലയുണ്ട്…. നിങ്ങളുടെ ചാനലിനു എന്തായാലും യോജിച്ച പേര് തന്നെയാണ്…. (*േ*** റ്റ് എന്നതാണ്.
നിങ്ങളുടെ ചാനലിനു ഇപ്പോള്‍ ഒരു പണിയും ഇല്ല എന്ന് ഞങ്ങള്‍ക്കൊക്കെ മനസിലായിട്ടുണ്ട്, എല്ലാരും ഇപ്പോള്‍ ഡബിള്‍സ് സ്മാഷ് കളിച്ചിരിക്കുകയല്ലേ..? നിങ്ങള്‍ക്ക് വാര്‍ത്ത ഇനി വേണം എന്നുണ്ടെങ്കില്‍ എസ്.എന്‍.ഡി.പി യുടെ ചുണക്കുട്ടികളോട് പറഞ്ഞാല്‍ മതി, അവര്‍ തരും നല്ല ഒന്നാന്തരം വാര്‍ത്ത.
ചാനലിന്റെ റേറ്റിംങ് കൂട്ടുവാന്‍ വേണ്ടി റിയാലിറ്റി ഷോകളിലും മറ്റു ആഘോഷ പരുപാടികളിലും സ്ത്രീകളുടെ മേനി പ്രദര്‍ശന വസ്തു ആക്കുകയല്ലേ നിങ്ങള്‍ ചെയ്യുന്നത്…. അതൊക്കെ നോക്കുമ്പോള്‍ നിങ്ങള്‍ വെള്ളാപ്പള്ളിയോടും എസ് എന്‍ ഡി പി യോടും ചെയ്യുന്നതൊക്കെ ഒന്നുമല്ല….. കാലം ഒരുനാള്‍ നിങ്ങളെ ബോധ്യപ്പെടുത്തും യഥാര്‍ത്ഥ മാദ്ധ്യമ ധര്‍മ്മം എന്താണെന്ന്…..

സ്‌നേഹത്തോടെ .
ജിതിന്‍ ഉണ്ണികുളം

© 2024 Live Kerala News. All Rights Reserved.