തീവ്രവാദ ഫണ്ടിംഗ് കേസ് : കശ്മീരില്‍ ജമാഅത്ത് ഇസ്ലാമി നേതാവിന്റെ വീടുകളിലടക്കം നിരവധിയിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെയാണ് ബാരാമുള്ളയിലെ പട്ടാന്‍ പട്ടണത്തില്‍ എന്‍ഐഎ വ്യാപക പരിശോധന തുടങ്ങിയത്.

ജമാഅത്തെ ഇസ്ലാമിയ മുന്‍ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ ഗനി വാനിയുടെയും പിര്‍ തന്‍വീറിന്റെയും വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഫെബ്രുവരിയില്‍ നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമി അമീറിന്റെ പ്രസിഡന്റിനെയും മറ്റ് അഞ്ച് അംഗങ്ങളെയും എന്‍ഐഎ എട്ട് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. വിദേശ ധനസഹായവും ജമാഅത്തിന്റെ വിദേശ പ്രവര്‍ത്തനങ്ങളും കൂടാതെ ജമ്മു കശ്മീരില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചോദ്യം ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു.

തീവ്രവാദ ഫണ്ടിംഗുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള ജമാഅത്തിന്റെ സ്വത്തുക്കളും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

© 2022 Live Kerala News. All Rights Reserved.