ബോളിവുഡ് സംവിധായകനെതിരെ പ്രേമത്തിന്റെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ രംഗത്ത്

 

ബോളിവുഡ് സംവിധായകന്‍ രോഹിത് ഷെട്ടിക്കെതിരെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ രംഗത്തെത്തി. രോഹിത് ഷെട്ടിയുടെ ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തില്‍ പ്രാദേശിക വികാരത്തെ അപമാനിച്ചുവെന്നാണ് അല്‍ഫോണ്‍സിന്റെ ആരോപണം. കോടിക്കണക്കിന് പ്രേക്ഷകര്‍ക്ക് വേണ്ടി സിനിമ എടുക്കുമ്പോള്‍ പ്രാദേശികരായിട്ടുള്ള ആളുകളെ അപമാനിക്കരുത്. അറിയാതെ പോലും പ്രാദേശിക വികാരം വ്രണപ്പെടുത്തരുതെന്നും അല്‍ഫോണ്‍സ് പുത്രന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിലെ തുറന്ന കത്തില്‍ ആവശ്യപ്പെട്ടു. തന്റെ സിനിമയായ പ്രേമം കാണാനും രോഹിത്തിനോട് അല്‍ഫോന്‍സ് ആവശ്യപ്പെട്ടു. ഓരോ ഭാഷയ്ക്കും വേണ്ട മാന്യത നല്‍കാന്‍ താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും അല്‍ഫോന്‍ണ്‍സ് തുറന്നടിക്കുന്നു . പ്രേമം റിലീസ് ചെയ്യുന്നതിന് മുന്‍പ് തനിക്ക് ഇത് പറയാന്‍ അര്‍ഹതയില്ലായിരുന്നു. അതിനാലാണ് ഇക്കാലമത്രയും മിണ്ടാതിരുന്നതെന്നും അല്‍ഫോണ്‍സ് പറയുന്നു . ഉടനെ ഒരെണ്ണം ഒരുക്കണേ എന്നാവശ്യപ്പെട്ടു കൊണ്ടാണ് അല്‍ഫോണ്‍സ് പുത്രന്‍ തന്റെ ഫേസ് ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്

നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയ ചെന്നൈ എക്‌സ്പ്രസ്, സിങ്കം, സിങ്കം റിട്ടേണ്‍സ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് രോഹിത് ഷെട്ടി. ഷാരൂഖ് ഖാനും ദീപിക പദുക്കോണും മുഖ്യവേഷത്തില്‍ അഭിനയിച്ച ചെന്നൈ എസ്‌ക്പ്രസില്‍ തമിഴ്‌നാട്ടുകാരെ മോശമായി ചിത്രീകരിക്കുന്നതായി നേരത്തെതന്നെ ആരോപണം വന്നിരുന്നു

© 2024 Live Kerala News. All Rights Reserved.