ബൈഡനും ജപ്പാൻ, ഓസ്‌ട്രേലിയ പ്രധാനമന്ത്രിമാരും പങ്കെടുത്ത ക്വാഡ് മീറ്റിംഗിൽ യുക്രെയ്ൻ വിഷയം ചർച്ച ചെയ്ത് നരേന്ദ്രമോദി

ന്യൂഡൽഹി: ക്വാഡ് നേതാക്കളുടെ വെർച്വൽ ഉച്ചകോടിയിൽ യുക്രെയ്ൻ വിഷയം ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരും യോഗത്തിൽ പങ്കെടുത്തു. തെക്കുകിഴക്കൻ ഏഷ്യ, ഇന്ത്യൻ മഹാസമുദ്ര മേഖല, പസഫിക് ദ്വീപുകൾ എന്നിവയുൾപ്പെടെ മറ്റ് കാലികമായ വിഷയങ്ങളും നേതാക്കൾ ചർച്ച ചെയ്തു.

യുഎൻ ചാർട്ടർ, അന്താരാഷ്‌ട്ര നിയമങ്ങൾ, പരമാധികാരത്തോടും പ്രദേശിക സമഗ്രതയോടുമുള്ള ബഹുമാനം എന്നിവ പാലിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ആവർത്തിച്ചു. അതേസമയം, യുക്രെയ്‌നിലെ സംഭവങ്ങൾ, അതിന്റെ മാനുഷിക പ്രത്യാഘാതങ്ങൾ ഉൾപ്പെടെ യോഗത്തിൽ ചർച്ച ചെയ്തു. സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.