ഓപ്പറേഷൻ ഗംഗയുമായി ഇന്ത്യ മുന്നോട്ട്; രക്ഷാപ്രവർത്തനത്തിൽ പങ്ക് ചേരാൻ വ്യോമസേനക്ക് നിർദേശം നൽകി പ്രധാനമന്ത്രി

ഡൽഹി: ഉക്രെയ്ൻ തലസ്ഥാനമായ കീവിൽ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോൾ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി ഇന്ത്യ. ഉക്രെയ്നിൽ അകപ്പെട്ട ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷൻ ഗംഗക്ക് കരുത്ത് പകരാൻ വ്യോമസേനക്ക് നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം നാല് കേന്ദ്ര മന്ത്രിമാർ നിലവിൽ ഉക്രെയ്ൻ അതിർത്തിയിൽ പ്രവർത്തിക്കുന്നുണ്ട്.

അതേസമയം ഉക്രെയ്നിലെ യുദ്ധഭൂമിയില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി ഓപ്പറേഷൻ ഗംഗയുടെ ഭാഗമായുള്ള ഏഴാമത്തെ വിമാനവും ഇന്ത്യയിലെത്തി. 182 യാത്രക്കാരുമായി റൊമാനിയയിലെ ബുക്കാറെസ്റ്റില്‍ നിന്നുള്ള വിമാനമാണ് മുംബൈയില്‍ ഇറങ്ങിയത്. കേന്ദ്രമന്ത്രി നാരായണ്‍ റാണെ ഇവരെ മുംബൈ വിമാനത്താവളത്തില്‍ സ്വീകരിച്ചു

© 2024 Live Kerala News. All Rights Reserved.