എം പി മാരുടെ പരാതിയെ തുടർന്ന് പുന:സംഘടന നിർത്തിവയ്ക്കാൻ കെപിസിസിക്ക് ഹൈക്കമാന്റ്‌ നിർ​ദേശം

ഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് പുന:സംഘടന നിര്‍ത്തിവയ്ക്കാന്‍ ഹൈക്കമാന്റ്‌ നിര്‍ദേശം. കേരളത്തിന്റെ ചുതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് നിര്‍ദേശം നല്‍കിയത്.

എം പിമാരുടെ പരാതിയെ തുടര്‍ന്നാണ് പുന:സംഘടന നിര്‍ത്തിവയ്ക്കാന്‍ കേരളത്തിന്റെ ചുതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് നിര്‍ദേശം നല്‍കിയത്. പുന:സംഘടന ചര്‍ച്ചകളില്‍ എം പിമാരെ ഉള്‍പ്പെടുത്തിയില്ലെന്നായിരുന്നു ഉയര്‍ന്ന പരാതി.

© 2022 Live Kerala News. All Rights Reserved.