കുവൈറ്റിലെ ഏതോ ഒരു കമ്പനി ഇന്ത്യക്കാരായ ഹിന്ദുക്കൾക്ക് വിലക്ക് ഏർപ്പെടുത്തിയെന്ന വാർത്ത സോഷ്യൽ മീഡിയയിലെ ചില കേന്ദ്രങ്ങൾ സങ്കുചിത താല്പര്യത്തോടെ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ഇത് സ്ഥിരീകരിക്കുന്ന ആധികാരികമായ ഒരു റിപ്പോർട്ടും ഇതേവരെ പുറത്ത് വന്നിട്ടില്ല.

കുവൈറ്റിലെ ഏതോ ഒരു കമ്പനി ഇന്ത്യക്കാരായ ഹിന്ദുക്കൾക്ക് വിലക്ക് ഏർപ്പെടുത്തിയെന്ന വാർത്ത സോഷ്യൽ മീഡിയയിലെ ചില കേന്ദ്രങ്ങൾ സങ്കുചിത താല്പര്യത്തോടെ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ഇത് സ്ഥിരീകരിക്കുന്ന ആധികാരികമായ ഒരു റിപ്പോർട്ടും ഇതേവരെ പുറത്ത് വന്നിട്ടില്ല.
ഇനി ഇപ്രകാരം ഒരു കമ്പനി തീരുമാനിച്ചു എന്ന് തന്നെ കരുതുക. എന്നിരുന്നാലും ഏതെങ്കിലും ഒരു “തീവ്രവാദി കമ്പനി” സ്വീകരിക്കുന്ന വിഡ്ഢിത്തത്തിന് ഒപ്പം തുള്ളാൻ കുവൈറ്റ്‌ രാഷ്ട്രം നിന്നുകൊടുക്കില്ല.
കുടിയേറ്റക്കാരുടെ സാന്നിധ്യം രാജ്യത്ത് കുറയ്ക്കാൻ 2020 ജൂലൈയിൽ കുവൈറ്റ്‌ നാഷണൽ അസംബ്ലി ഒരു കരട് ബില്ല് അവതരിപ്പിച്ചു പാസ്സാക്കിയിരുന്നു. അത് പ്രകാരം കുവൈറ്റിലെ വിദേശ തൊഴിലാളികൾക്ക് പരിധി നിർദ്ദേശിച്ചിരുന്നു. ഇത് മുഖാന്തിരം വരും കാലങ്ങളിൽ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് കുവൈറ്റിൽ തൊഴിൽ അവസരങ്ങൾ കുറയുമെന്ന് ഇന്ത്യൻ സർക്കാർ വിലയിരുത്തിയിട്ടുള്ളതാണ്.
ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ അവസരങ്ങൾ കുറയും എന്നറിഞ്ഞു കൊണ്ട് തന്നെ ഇന്ത്യൻ സർക്കാർ കൃത്യമായ നടപടികൾ സ്വീകരിച്ചു വരുകയാണ്. ഇന്ത്യയും പോർച്ചുഗലും തമ്മിൽ ഉള്ള ഒരു കരാറിന് 2021 സെപ്റ്റംബർ മാസത്തിൽ കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നൽകിയിരുന്നു. ഇത് പ്രകാരം ഇന്ത്യക്കാർക്ക് വരും വർഷങ്ങളിൽ നിരവധി തൊഴിൽ അവസരങ്ങൾ ആയിരിക്കും പോർച്ചുഗല്ലിൽ ലഭിക്കുക. വികസനത്തിന്റെ പുത്തൻ ഉണർവ്വ് പ്രകടമായ പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക്, റൊമാനിയ തുടങ്ങിയ രാജ്യങ്ങളും വലിയ തോതിൽ ഇന്ത്യക്കാരെ സ്വീകരിക്കുകയാണ്.

ജൂൺ 2020 ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ ഫിനാൻസ് (IIF)ന്റെ ഒരു വാർത്താകുറിപ്പ് ഗൾഫ് മേഖല ആശങ്കയോടെയാണ് കണ്ടത്. എണ്ണ വിലയിടിവിന്റെ ആഘാതത്തിനും പാൻഡെമിക്കിനും ഇടയിൽ ആറ് ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് എന്നായിരുന്നു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ ഫിനാൻസ് (IIF) പറഞ്ഞത്.
ഇനി ഗൾഫിലെ തൊഴിലാളികളുടെ കാര്യമോ?
ആയിരക്കണക്കിന് ആളുകൾ രണ്ട് പതിറ്റാണ്ടു മുൻപ് വരെ ഗൾഫ് രാജ്യങ്ങളിൽ അടിസ്ഥാന ജോലികൾ ചെയ്തിരുന്നു. ഇന്ന് ഈ ജോലികൾ ചെയ്യാൻ ഗൾഫിൽ പോകുന്ന ഇന്ത്യക്കാരുടെ എണ്ണം വിരളം.

© 2024 Live Kerala News. All Rights Reserved.